ബസ്സിനുള്ളിൽ ഓടി കളിച്ചപ്പോൾ ദേഹത്ത് തട്ടി, ആറര വയസ്സുകാരിയുടെ മുഖത്ത് കൈ മുറുക്കി മർദ്ദിച്ചു, പരാതി

Published : Dec 16, 2022, 09:07 PM ISTUpdated : Dec 16, 2022, 09:10 PM IST
ബസ്സിനുള്ളിൽ ഓടി കളിച്ചപ്പോൾ ദേഹത്ത് തട്ടി, ആറര വയസ്സുകാരിയുടെ  മുഖത്ത് കൈ മുറുക്കി മർദ്ദിച്ചു, പരാതി

Synopsis

 പൂവാറിൽ കെഎസ്ആർടിസി ബസ്സിനുള്ളിൽ ഓടി കളിച്ചതിന് ആറര വയസ്സുകാരിക്ക് മർദ്ദനം. 

തിരുവനന്തപുരം: പൂവാറിൽ കെഎസ്ആർടിസി ബസ്സിനുള്ളിൽ ഓടി കളിച്ചതിന് ആറര വയസ്സുകാരിക്ക് മർദ്ദനം. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ പൂവാർ കെഎസ്ആർടിസി ഡിപ്പോയിൽ ആണ് സംഭവം. കരുംകുളം നിവാസിയായ അമ്മയും രണ്ട് മക്കളുമാണ് ചെങ്കണിന് ചികിത്സ തേടി പൂവാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിയത്. 

ഡേക്ടറെ കണ്ടശേഷം പൂവാർ ബസ് സ്റ്റാൻഡിൽ ഒഴിഞ്ഞുകിടന്ന ബസ്സിൽ കയറി ഇരിക്കവെയാണ് ബസ്സിനുള്ളിൽ ഓടിക്കളിച്ച ആറര വയസ്സുകാരിയെ, ദേഹത്ത് തട്ടിയെന്ന കാരണം പറഞ്ഞ് ആക്രമിച്ചത്.  കരിങ്കുളം ചാനാകര ശിവൻ കോവിലിന് സമീപം താമസിക്കുന്ന യേശുദാസൻ എന്ന വ്യക്തിയാണ് കുട്ടിയുടെ മുഖത്ത് കൈ മുറുക്കി ഇടിച്ച് പരിക്കേൽപ്പിച്ചത്.  മുഖത്ത് നീരും വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. 

തുടർന്ന് പൂവാർ പൊലീസിൽ നൽകിയ പരാതിയിൽ പ്രതിയുടെ വീഡിയോ അടക്കം നൽകിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല എന്നാണ് പൂവാർ പൊലീസ് പറയുന്നത്. മർദ്ദനമേറ്റ കുട്ടിയുടെ വീട് കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. അമ്മ ആദ്യം കാഞ്ഞിരംകുളം പൊലീസിന് നൽകിയ പരാതി സ്വീകരിക്കാത്തതിനെ തുടർന്നാണ് സംഭവം നടന്ന പൂവാർ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടത് എന്ന് പറയുന്നു. 

Read more: നെടുങ്കണ്ടത്ത് ദേവാലയത്തിൽ നിന്ന് പണവും ബാറ്ററികളും മോഷ്ടിച്ചു, ആറംഗ സംഘം പിടിക്കപ്പെട്ടത് കഞ്ചാവുമായി

അതേസമയം, കണ്ണൂരിൽ ചാവശ്ശേരി പത്തൊമ്പതാം മൈലിൽ അയൽവാസിയുടെ വെട്ടേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. പത്തൊൻപതാം മൈൽ ടി എൻ മൈമൂനയ്ക്കാണ് അയൽവാസിയുടെ വെട്ടേറ്റത്. മൈമൂനയെ കഴുത്തിന് ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. വഴിത്തർക്കമാണ് അക്രമത്തിലേക്ക് നയിച്ച കാരണമെന്നാണ് പൊലീസ് നിഗമനം. മൈമുനയെ വെട്ടിയ അബ്ദു ഓടി രക്ഷപ്പെട്ടു. ഇയാൾ ഒളിവിലാണ്. ഇയാൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വല തകർത്ത് കടൽ മാക്രിയും പാറകളും, ചാകരക്കാലത്ത് തീരത്ത് കണ്ണീര്‍ത്തിര
ജെസിബിയിൽ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന മകൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ അച്ഛനും മരണപ്പെട്ടു