വള്ളികുന്നത്ത് തെരുവ് നായ്ക്കളുടെ വിളയാട്ടം; നായ്ക്കളുടെ കടിയേറ്റ് കുട്ടികളുൾപ്പെടെ ആറു പേർക്ക് പരിക്ക്

Published : Dec 07, 2019, 10:57 PM ISTUpdated : Dec 07, 2019, 10:58 PM IST
വള്ളികുന്നത്ത് തെരുവ് നായ്ക്കളുടെ വിളയാട്ടം; നായ്ക്കളുടെ കടിയേറ്റ് കുട്ടികളുൾപ്പെടെ ആറു  പേർക്ക് പരിക്ക്

Synopsis

തെരുവ് നായ ശല്യം പെരുകുന്നു. വള്ളികുന്നത്ത് ആറുപേര്‍ക്ക് നായ്ക്കളുടെ കടിയേറ്റു. 

വള്ളികുന്നം: വള്ളികുന്നത്ത് തെരുവ് നായ്ക്കളുടെ വിളയാട്ടം. നായ്ക്കളുടെകടിയേറ്റ് വീട്ടമ്മമാർക്കും കുട്ടികളുമുൾപ്പെടെ ആറ്  പേർക്ക് പരിക്ക്. വള്ളികുന്നം കാരാഴ്മ കണിയാം വയിലിൽ വടക്കതിൽ രജനി (37), മുല്ലശ്ശേരിൽ വീട്ടിൽ പി.വി ശാന്തമ്മ (61)മാലാ നിവാസിൽ  പ്രസന്നകുമാരി (60) കണിയാംവയലിൽ പടീറ്റതിൽ പ്ലസ് ടു വിദ്യാർത്ഥിനി അനഘാഷാജി (17)  വസന്ത (50)ഏഴാം ക്ലാസ് വിദ്യാർത്ഥിനി സൂര്യാ കാർത്തിക് (13). എന്നിവർക്കാണ് കടിയേറ്റത്.

തെരുവ് നായ ആക്രമണത്തിൽ കാലിനും കൈയ്ക്കും ഗുരുതമായി കടിയേറ്റ  രജനിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവർ സമീപമുള്ള വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ രണ്ട്  ദിവസങ്ങളിലായി വീടുകൾ കേന്ദ്രീകരിച്ച് താവളമാക്കുന്ന തെരുവ് നായ്ക്കൾ കൂട്ടമായി എത്തിയാണ് ആളുകളെ കടിച്ച് പരിക്കേൽപ്പികുന്നത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജില്ലാ നേതൃത്വം നൽകിയത് സാനുവിന്റെ പേര്, തവനൂരിന്റെ ചെന്താരകം ജലീൽ തന്നെ, ഇക്കുറിയും മത്സരിക്കട്ടെയെന്ന് സംസ്ഥാന നേതൃത്വം
പ്ലസ് ടു വിദ്യാർത്ഥിനി വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ, മരണം അമ്മയും സഹോദരിയും ആറ്റുകാൽ പൊങ്കാലക്ക് പോയ സമയത്ത്