നിർത്തിയിട്ടിരുന്ന വാനിന്റെ പിന്നിലേക്ക് കാർ ഇടിച്ചുകയറി അപകടം; ആറ് പേർക്ക് പരിക്ക്

Published : Jan 09, 2024, 04:37 PM IST
നിർത്തിയിട്ടിരുന്ന വാനിന്റെ  പിന്നിലേക്ക് കാർ ഇടിച്ചുകയറി അപകടം; ആറ് പേർക്ക് പരിക്ക്

Synopsis

സെയിൽസ് വാനിൽ നിന്നും സാധനം കടയിലേക്ക് ഇറക്കുന്നതിനിടെ കാര്‍ വാനിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ആലപ്പുഴ: മാന്നാർ - ബുധനൂർ റോഡിൽ കോടംചിറയിൽ വാഹനാപകടത്തില്‍ ആറ് പേർക്ക് പരിക്ക്. റോഡരികിൽ നിർത്തിയിട്ടിരുന്ന സെയിൽസ് വാനിന്റെ പിന്നിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. സെയിൽസ് വാനിൽ നിന്നും സാധനം കടയിലേക്ക് ഇറക്കുകയായിരുന്ന സെയിൽസ് വാൻ ജീവനക്കാരൻ പുലിയൂർ തെക്കേ പടിക്കൽ, ശ്രീകുമാറി(38) നാണ് ഗുരുതര പരിക്കേറ്റത്. ശ്രീകുമാറിനെ പരുമല ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. 

എണ്ണക്കാട് ഇലഞ്ഞിമേൽ പടിക്കലെത്ത് ഹരികൃഷ്ണൻ ആണ് അപകടത്തിനിടയാക്കിയ കാർ ഓടിച്ചിരുന്നത് ഹരി കൃഷ്‌ണനോടൊപ്പം കാറിൽ ഉണ്ടായിരുന്ന പുലിയൂർ സ്വദേശികളായ വിവേക്, അനന്തു അജേഷ്, നിധിൻ എന്നിവർക്കും അപകടത്തിൽ പരിക്കേറ്റു എങ്കിലും ഇവരുടെ പരിക്ക് ഗുരുതരമല്ല. ഇവരും പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പുലിയൂർ ഭാഗത്തുനിന്നും ബുധനൂർ ഭാഗത്തേക്ക് അമിത വേഗതയിൽ വന്ന കാറാണ് നിർത്തിയിട്ടിരുന്ന സെയിൽസ് വാനിന്റെ പിന്നിലേക്ക് ഇടിച്ചു കയറിയത്. അപകടത്തിൽ പെട്ട കാറിന്റെ മുൻവശം പൂർണമായി തകർന്നു. മാന്നാർ പോലിസ് സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു.

ആ ഉപദേശങ്ങള്‍ എന്റേതല്ല; തന്റെ പേരില്‍ പ്രചരിക്കുന്ന വീഡിയോ 'ഡീപ് ഫേക്കേന്ന്' രത്തന്‍ ടാറ്റയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോയെക്കുറിച്ച് മുന്നറിയിപ്പുമായി പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റ. നഷ്ട സാധ്യതകളില്ലാത്തതും നൂറ് ശതമാനം നേട്ടം ഉറപ്പു നല്‍കുന്നതുമായ നിക്ഷേപ പദ്ധതികളെന്ന പേരില്‍ തയ്യാറാക്കിയിരിക്കുന്ന ഒരു വീഡിയോ ക്ലിപ്പിലാണ് രത്തന്‍ ടാറ്റയുടെ 'ഉപദേശങ്ങള്‍' വ്യാജമായി ചേര്‍ത്ത് പ്രചരിപ്പിക്കുന്നത്. ഈ വീഡിയോ വ്യാജമാണെന്നും അതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ബുധനാഴ്ച രത്തന്‍ ടാറ്റ ആവശ്യപ്പെട്ടു.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് രത്തന്‍ ടാറ്റ തന്റെ പേരിലുള്ള വ്യാജ വീഡിയോയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്.  സോന അഗര്‍വാള്‍ എന്ന പേരിലുള്ള ഒരു അക്കൗണ്ടില്‍ നിന്നുള്ള വീഡിയോയുടെ സ്ക്രീന്‍ ഷോട്ടും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ചില നിക്ഷേപങ്ങള്‍ രത്തന്‍ ടാറ്റ പ്രോത്സാഹിപ്പിക്കുന്നു എന്ന തരത്തില്‍ അദ്ദേഹത്തിന്റെ അഭിമുഖമാണ് വ്യാജമായി തയ്യാറാക്കിയിരിക്കുന്നത്. ഈ വ്യാജ വീഡിയോയില്‍ സോന അഗര്‍വാളിനെ തന്റെ മാനേജറായി അവതരിപ്പിച്ചുകൊണ്ട് രത്തന്‍ ടാറ്റ സംസാരിക്കുന്നതായാണ് ചിത്രീകരണം. 

ഇന്ത്യയിലുള്ള എല്ലാ ഓരോരുത്തരോടും രത്തന്‍ ടാറ്റ നിര്‍ദേശിക്കുന്ന കാര്യം എന്ന തരത്തില്‍ തലക്കെട്ട് കൊടുത്തിട്ടുണ്ട്. 100 ശതമാനം ഗ്യാരന്റിയോടെ മറ്റ് റിസ്കുകള്‍ ഒട്ടുമില്ലാതെ നിങ്ങളുടെ നിക്ഷേപം വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയാണ് ഇതെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് ചാനല്‍ സന്ദര്‍ശിക്കാനും വീഡിയോയുടെ ഒപ്പമുള്ള കുറിപ്പില്‍ ആവശ്യപ്പെടുന്നു. നിരവധിപ്പേര്‍ക്ക് നിക്ഷേപങ്ങളില്‍ നിന്നുള്ള പണം തങ്ങളുടെ അക്കൗണ്ടുകളില്‍ വന്നതായി കാണിക്കുന്ന സ്ക്രീന്‍ ഷോട്ടുകളും വീഡിയോയില്‍ ഉള്‍പ്പെടുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV
Read more Articles on
click me!

Recommended Stories

'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം
ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു