ഹോട്ടലുടമകൾ തമ്മില്‍ വാക്കേറ്റം, പിന്നാലെ തമ്മിലടി; ഇടുക്കിയിൽ കുട്ടികൾ ഉൾപ്പെടെ 6 പേർക്ക് പരിക്ക്

Published : Apr 11, 2023, 10:48 AM IST
ഹോട്ടലുടമകൾ തമ്മില്‍ വാക്കേറ്റം, പിന്നാലെ തമ്മിലടി; ഇടുക്കിയിൽ കുട്ടികൾ ഉൾപ്പെടെ 6 പേർക്ക് പരിക്ക്

Synopsis

കൊച്ചി-ധനുഷ്കോടി ദേശീയ പാതയിലാണ് സംഭവം. ഹോട്ടലുടമകൾ തമ്മിലുള്ള വാക്കുതർക്കം കയ്യേറ്റത്തിലേക്ക് എത്തുകയായിരുന്നു.

ഇടുക്കി: ഇടുക്കി ജില്ലയിലെ പെരിയ കനാലിൽ ഹോട്ടലുടമകൾ തമ്മിലുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചു. സംഘർഷത്തില്‍ രണ്ട് കുട്ടികൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. കൊച്ചി-ധനുഷ്കോടി ദേശീയ പാതയിലാണ് സംഭവം. ഹോട്ടലുടമകൾ തമ്മിലുള്ള വാക്കുതർക്കം കയ്യേറ്റത്തിലേക്ക് എത്തുകയായിരുന്നു.

സംഘർഷത്തില്‍ കൊല്ലം സ്വദേശി നൗഷാദ്, ഭാര്യ ഷെമീന, മക്കളായ അൽഫിയ, ഫാത്തിമ, നൗഷാദിന്റെ കൊച്ചുമക്കളായ മുഹമ്മദ് ഷെരീഫ്, മുഹമ്മദ് ഷാൻ, ഹയഫാത്തിമ എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ശാന്തന്‍പാറ  പൊലീസ് കേസെടുത്തു. നൗഷാദിന്റെ കടയോട് ചേർന്ന് ഹോട്ടൽ നടത്തുന്ന ചെല്ലം, സഹോദരൻ പാണ്ടിരാജ് എന്നിവരുൾപ്പെടെ ആറ് പേർക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ശാന്തൻപാറ സി.ഐ പറഞ്ഞു.

Read More : രണ്ട് വയസുകാരിയെ കാണാനില്ല, മൃതദേഹം അയല്‍വാസിയുടെ വീട്ടില്‍ ബാഗിനുള്ളില്‍; ക്രൂര കൊലപാതകം, പ്രതി ഒളിവിൽ

PREV
Read more Articles on
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു