ആനക്കൊമ്പ് കടത്ത് സംഘത്തിലെ ആറു പേര്‍ കോഴിക്കോട് കക്കോടിയില്‍ വനം വകുപ്പിന്റെ പിടിയില്‍

Published : Aug 10, 2026, 01:07 AM IST
arrest

Synopsis

കോഴിക്കോട് കക്കോടിയിൽ വില്‍പ്പനയ്‌ക്കെത്തിച്ച ആനക്കൊമ്പുമായി ആറംഗ കടത്തുസംഘം വനംവകുപ്പിന്റെ പിടിയിലായി. വയനാട്-കര്‍ണാടക അതിര്‍ത്തിയില്‍ നിന്നാണ് ആനക്കൊമ്പ് എത്തിച്ചതെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് വയനാട്ടിൽ നിന്ന് ഒരാളെക്കൂടി കസ്റ്റഡിയിലെടുക്കുകയും മാനിന്റെ കൊമ്പും ഇറച്ചിയും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

കോഴിക്കോട്: കേരളത്തിലെ പ്രധാനപ്പെട്ട ആനക്കൊമ്പ് കടത്ത് സംഘത്തിലെ ആറു പേര്‍ കോഴിക്കോട് കക്കോടിയില്‍ വനം വകുപ്പിന്റെ പിടിയില്‍. വില്‍പനയ്ക്കായി എത്തിച്ച ഒരു ആനക്കൊമ്പും ഇവരില്‍ നിന്നും കസ്റ്റഡിയിലെടുത്തു. കക്കോടി പാലത്തുള്ള ഒരു വീട്ടില്‍ നിന്നുമാണ് ഇവരെ വനംവകുപ്പ് പിടികൂടിയത്. കക്കോടി സ്വദേശിയായ അസീല്‍, മുഹമ്മദ് റിഹാന്‍, താമരശ്ശേരി സ്വദേശി പരീദ്, കോട്ടയം സ്വദേശി വിന്‍സെന്റ്, തിരുവനന്തപുരം സ്വദേശികളായ സുധീര്‍, ദില്‍ഷാദ് എന്നിവരാണ് പിടിയിലായത്.

വയനാട് കര്‍ണാടക അതിര്‍ത്തിമേഖലയില്‍ നിന്നാണ് ഇവര്‍ ആനക്കൊമ്പ് എത്തിച്ചതെന്നാണ് സൂചന. കൂടുതല്‍ ആനക്കൊമ്പുകള്‍ ഇവര്‍ കടത്തിക്കൊണ്ടുവന്നെന്ന വിവരം കൂടി വനം വകുപ്പിന് ലഭിച്ചിട്ടുണ്ട്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. ചോദ്യംചെയ്യലിൽ ഇതുവരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇവർക്ക് ആന കൊമ്പ് നൽകി എന്ന് കരുതുന്ന സോമൻ എന്ന വ്യക്തിയെ വയനാട് നിന്നും കസ്റ്റഡിയിൽ എടുത്തു. ഇയാളിൽ നിന്ന് മാനിന്റെ കൊമ്പും വന്യ മൃഗങ്ങളുടെ ഇറച്ചിയും പിടിച്ചെടുത്തിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പയ്യോളി സ്വദേശിയായ ഗര്‍ഭിണി ചികില്‍സയിലിരിക്കെ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണം
കേബിൾ ജോലിക്കായി തമിഴ്നാട്ടിൽ നിന്നും കേരളത്തിലെത്തി, മരണാനന്തരം അഞ്ചു പേർക്ക് പുതുജീവനേകി ശിവകുമാർ