പൂട്ടിക്കിടന്ന വീടിനുള്ളിൽ നിന്ന് 17 പവനോളം സ്വർണാഭരണം കവർന്ന കേസിൽ ആറ് പേർ പിടിയിൽ

Published : Jun 30, 2022, 12:02 AM IST
പൂട്ടിക്കിടന്ന വീടിനുള്ളിൽ നിന്ന് 17 പവനോളം സ്വർണാഭരണം കവർന്ന കേസിൽ ആറ് പേർ പിടിയിൽ

Synopsis

കോഡൂരിൽ പൂട്ടി കിടന്ന വീടിനുള്ളിൽ നിന്ന് 17 പവനോളം സ്വർണാഭരണം മോഷണം പോയ  കേസിൽ ആറ് പേർ പിടിയിൽ

മലപ്പുറം: കോഡൂരിൽ പൂട്ടി കിടന്ന വീടിനുള്ളിൽ നിന്ന് 17 പവനോളം സ്വർണാഭരണം മോഷണം പോയ  കേസിൽ ആറ് പേർ പിടിയിൽ. കോഡൂർ സ്വദേശികളായ തറയിൽ വീട്ടിൽ അബ്ദുൽ ജലീൽ (28), കടമ്പടത്തൊടി വീട്ടിൽ മുഹമ്മദ് ജസിം(20), പിച്ചമടയത്തിൽ ഹാഷിം (25), ഊരത്തൊടി വീട്ടിൽ റസൽ (19), പൊന്മള സ്വദേശി കിളിവായിൽ വീട്ടിൽ ശിവരാജ്(21), ഒതുക്കുങ്ങൽ സ്വദേശി ഉഴുന്നൻ വീട്ടിൽ മുഹമ്മദ് മുർഷിദ്(20) എന്നിവരെയാണ് മലപ്പുറം പോലീസ് പിടികൂടിയത്. 

ഈമാസം 25ന് കോഡൂർ സ്വദേശി കോതൻ നിസാർ നൽകിയ പരാതിയിലാണ് നടപടി. പ്രതികളിൽ നിന്ന് മോഷണം പോയ രണ്ട് സ്വർണവളകൾ കണ്ടെടുത്തു. ബാക്കി സ്വർണം മലപ്പുറത്തുള്ള വിവിധ സ്വർണ കടകളിൽ വിറ്റതായി പ്രതികൾ സമ്മതിച്ചിട്ടുണ്ട്. 

Read more: വിംബിള്‍ഡണില്‍ അട്ടിമറി, റഡുക്കാനുവും കാസ്പര്‍ റൂഡും പുറത്ത്, ജോക്കോവിച്ച് മൂന്നാം റൗണ്ടില്‍

പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ജോബി തോമസ്, എസ് ഐമാരായ അമീറലി, അബ്ദുൽ നാസർ, ഗിരീഷ്, പ്രൊബേഷൻ എസ് ഐ. മിഥുൻ, എ എസ് ഐ അജയൻ, സി പി ഒ മാരായ ആർ ഷഹേഷ്, കെ കെ ജസീർ, ദിനു ഉണ്ടായിരുന്നു.

Read more: പോകാൻ കൂട്ടാക്കാതെ 'കുഞ്ഞനും' കരഞ്ഞുകലങ്ങി സഞ്ജയും, കച്ചവടമാക്കിയ ആടിനെ ഇരട്ടി വിലക്ക് തിരിച്ചുവാങ്ങി

PREV
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു