കണ്ണൂരിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ജീപ്പിടിച്ച് ആറു വയസുകാരന് ദാരുണാന്ത്യം

Published : Jan 19, 2025, 08:24 PM ISTUpdated : Jan 19, 2025, 09:31 PM IST
കണ്ണൂരിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ജീപ്പിടിച്ച് ആറു വയസുകാരന് ദാരുണാന്ത്യം

Synopsis

കണ്ണൂർ പള്ളിയാം മൂല ബീച്ച് റോഡിൽ ജീപ്പിടിച്ച് ആറ് വയസുകാരൻ മരിച്ചു. പൊതുവാച്ചേരി കണ്ണോത്തുംചിറയിലെ മുആസ് ഇബ്ൻ മുഹമ്മദ്‌ ആണ് മരിച്ചത്

കണ്ണൂര്‍:കണ്ണൂർ പള്ളിയാം മൂല ബീച്ച് റോഡിൽ ജീപ്പിടിച്ച് ആറ് വയസുകാരൻ മരിച്ചു. പൊതുവാച്ചേരി കണ്ണോത്തുംചിറയിലെ മുആസ് ഇബ്ൻ മുഹമ്മദ്‌ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. റോഡ് മുറിച്ച് കടക്കവേ എതിർ ദിശയിൽ നിന്ന് വന്ന ജീപ്പിടിക്കുകയായിരുന്നു.

അപകടം നടന്ന ഉടനെ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ നടപടികള്‍ക്കുശേഷം കുട്ടിയുടെ ഖബറടക്കം നടക്കും. ഖലീഫ മൻസിലിലെ വി എൻ മുഹമ്മദ് കുഞ്ഞിയുടെയും ഷരീഫയുടെയും മകനാണ് മുആസ്.

മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പിടിവലി; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ വിമര്‍ശനം

ഗുരുതരപിഴവ്! 25ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ കാലിൽ സൂചി; പരിയാരം മെഡ‍ിക്കൽ കോളേജിനെതിരെ മുഖ്യമന്ത്രിക്ക് പരാതി
 

PREV
Read more Articles on
click me!

Recommended Stories

പാലക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം; ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക്, പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്
മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ