
ആലപ്പുഴ: ക്യാന്‍സര്‍ ബാധിച്ച ആറര വയസ്സുകാരന്റെ ചികില്‍സക്കായി നിര്‍ദ്ധന കുടുംബം സഹായം തേടുന്നു. പാണാവള്ളി പഞ്ചായത്ത് മൂന്നാം വാര്‍ഡ് പൂച്ചക്കലില്‍ വെളീ കണ്ണന്തറ വീട്ടില്‍ അഷ്‌റഫിന്റെയും നിസയുടെയും മൂത്ത മകന്‍ അന്‍സാറിനാണ് അടിയന്തിര ശസ്ത്രക്രിയ വേണ്ടത്.
തിരുവനന്തപുരം ആര്‍ സി സിയില്‍ ചികിത്സയിലാണ് അന്‍സാര്‍. ഇതോടൊപ്പം മൂന്ന് മാസം പ്രായമായ ഇളയ കുട്ടിക്ക് ഹൃദയത്തിന് സുഷിരം ഉണ്ടായതിനെ തുടര്‍ന്ന് കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. വാടക വീട്ടില്‍ താമസിക്കുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു കുലിപ്പണിക്കാരനായ പിതാവ് അഷറഫ്. എന്നാല്‍ മാസങ്ങളായി ശാരീരിക അസുഖങ്ങളാല്‍ ജോലിക്ക് പോകാന്‍ കഴിയാതെ വിഷമിക്കുകയാണ് ഇയാള്‍.
ഈ കുടുംബത്തിന്റെ ദയനീയത മനസ്സിലാക്കി പ്രദേശത്തെ ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് കുട്ടികളുടെ ചികിത്സക്ക് പണം കണ്ടെത്തുന്നതിന് ചികിത്സാ സഹായ നിധി രൂപീകരിച്ചിട്ടുണ്ട്. ഫെഡറല്‍ ബാങ്ക് പൂച്ചാക്കല്‍ ബ്രാഞ്ച്, അകൗണ്ട് നമ്പര്‍- 10510100 223680, IFC: FDRL00010 51. ഫോണ്‍:9544559307, 9645378412.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam