
കണ്ണൂർ: തലശേരിയിൽ കാറിൽ ചാരി നിന്നതിന് പിഞ്ചുബാലന് ക്രൂരമർദ്ദനം. കഴിഞ്ഞ ദിവസമാണ് സംഭവം. കുട്ടിയെ മർദ്ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. ആറു വയസുകാരനെ ചവിട്ടി തെറിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഗണേഷ് എന്ന കുട്ടിക്കാണ് മർദ്ദനമേറ്റത്. കുട്ടിയുടെ നടുവിന് സാരമായി പരിക്കേറ്റു. പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ഷിനാദാണ് ക്രൂരകൃത്യം ചെയ്തത്. എന്നാൽ, സി.സി.ടി.വി ദൃശ്യങ്ങൾ വന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും കേസെടുക്കാനോ ആരോപണ വിധേയനായ ആളെ ചോദ്യം ചെയ്യാനോ പൊലീസ് ആദ്യം തയ്യാറായിട്ടില്ല. വാർത്തയ്ക്ക് പിന്നാലെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉടൻ അറസ്റ്റ് രേഖപ്പെടുത്തും. പ്രതിക്ക് രാഷ്ട്രീയ സ്വാധീനമുള്ളതിനാലാണ് ആദ്യം കസ്റ്റഡിയിലെടുക്കാത്തതെന്നും ആരോപണം ഉയർന്നു. കേരത്തിൽ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയാണ് ഗണേഷ്.
കുട്ടിയെ ആക്രമിക്കുന്നത് കണ്ട നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്തു. കാറിനുള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങളെ കുട്ടി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന വിചിത്ര ന്യായമാണ് ഇയാള്‍ ഉന്നയിച്ചത്. ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. എന്നാല്‍, പൊലീസ് ഇയാള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇയാളെ വിട്ടയച്ച പൊലീസ്, രാവിലെ എട്ടിന് ഹാജരായാല്‍ മതിയെന്ന് നിര്‍ദേശിച്ചു. സമീപത്തെ പാരലല്‍ കോളേജിന്‍റെ സിസിടിവിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. സംഭവം ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയാക്കിയതോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് തയ്യാറായത്. കാര്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പൊലീസ് ആദ്യഘട്ടത്തില്‍ നടപടിയെടുത്തില്ലെന്നും ആരോപണമുയര്‍ന്നു. എസ്പിയടക്കം വിഷയത്തില്‍ ഇടപെട്ടു. വിവാഹത്തിന് വസ്ത്രമെടുക്കാനാണ് ഇവര്‍ നഗരത്തില്‍ എത്തിയത്. കാറില്‍ കുട്ടി ചാരിയത് ഇയാള്‍ക്ക് ഇഷ്ടപ്പെടാത്തതാണ് മര്‍ദ്ദനത്തിന് കാരണം. ചവിട്ട് കുട്ടി പ്രതികരിക്കാതെ മാറി നില്‍ക്കുകയായിരുന്നു. വിഷയത്തില്‍ ബാലാവകാശ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam