സ്നേഹബന്ധം ഉപേക്ഷിച്ചു, വൈരാഗ്യം; ഇന്നോവയിൽ വീട്ടിലെത്തി, യുവതിയുടെ അമ്മയെ കയറിപ്പിടിച്ചു, അമ്മാവനെ തല്ലി, പ്രതികൾ പിടിയിൽ

Published : Jun 15, 2025, 01:03 PM IST
youths arrested for attacking woman

Synopsis

ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാറും, കാറിനുള്ളിൽ നിന്ന് ഇരുമ്പ് പൈപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു.

തൃശൂർ: യുവാവുമായുള്ള സ്നേഹബന്ധം ഉപേക്ഷിച്ചതിലുള്ള വൈരാഗ്യത്താൽ യുവതി താമസിക്കുന്ന വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറി വീട് തല്ലിപ്പൊളിക്കുകയും യുവതിയുടെ അമ്മയെ കയറിപ്പിടിച്ച് മാനഹാനിവരുത്തുകയും അമ്മാവനെ ആക്രമിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിലെ ആറ് പ്രതികളെ റിമാൻഡ് ചെയ്തു. നാട്ടിക ബീച്ച് ചളിങ്ങാട്ട് വീട്ടിൽ രാം സരോജ് (26), അന്തിക്കാട് പുത്തൻ പീടിക എടക്കളത്തൂർ ഷിനോ (25), കൊല്ലം കുണ്ടറ ചന്ദനതോപ്പ് കോട്ടപ്പുറത്ത് താഴത്ത് വീട്ടിൽ രാം സഹീർ (19), കൊല്ലം കുണ്ടറ ചന്ദനതോപ്പ് ദീപാലയം, ശ്രീക്കുട്ടൻ (26), ഷൊർണൂർ ചെറുകുന്നത്ത് വീട്ടിൽ ഗോകുൽ (19), കയ്പമംഗലം അയിരൂർ കളരിക്കൽ സൂരജ് (23) എന്നിവരെയാണ് വലപ്പാട് ബീച്ചിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.

ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാറും, കാറിനുള്ളിൽ നിന്ന് ഇരുമ്പ് പൈപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ പതിമൂന്നാം തീയതി രാവിലെയാണ് കേസിനാസ്പദമായ സംഭവം. യുവാവുമായുള്ള സ്നേഹബന്ധം ഉപേക്ഷിച്ചതിലുള്ള വൈരാഗ്യത്താൽ യുവതി താമസിക്കുന്ന അമ്മാവന്‍റെ വീട്ടിലേയ്ക്ക് യുവാവും 5 സുഹൃത്തുക്കളും ഒരു ഇന്നോവ കാറിൽ വന്ന് വീട്ടിലേക്ക് അതിക്രമിച്ച് കയറി അമ്മാവനെ ഇരുമ്പ് പൈപ്പുകൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും തടയാൻ ശ്രമിച്ച യുവതിയുടെ അമ്മയെ ആക്രമിച്ച് മാനഹാനി വരുത്തി തള്ളി താഴെയിടുകയും വീടിന്റെ മുൻവശത്തെ ജനലുകൾ അടിച്ച് പൊട്ടിക്കുകയും ചെടിച്ചട്ടികൾ നശിപ്പിക്കുകയുമായിരുന്നു.

രാം സരോജ് നെടുപുഴ പൊലീസ് സ്റ്റേഷനിലെ ഒരു കവർച്ചക്കേസിലും വലപ്പാട് പൊലീസ് സ്റ്റേഷനിൽ മയക്കു മരുന്ന് ഉപയോഗിച്ച കേസിലും പ്രതിയാണ്. വലപ്പാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. രമേഷ്, സബ് ഇൻസ്പെക്ടർമാരായ സി.എൻ‌ എബിൻ, വിനോദ് കുമാർ, സി.പി.ഒ. മാരായ പ്രവീൺ, ജെസ്‌ലിൻ തോമസ് എന്നിവർ ചെർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ