ഹോസ്റ്റലിന് പുറകിൽ തലയോട്ടി; കൂടുതല്‍ അവശിഷ്ടങ്ങള്‍ക്കായി തിരച്ചില്‍, സംഭവം കളമശ്ശേരിയില്‍

Published : Feb 13, 2023, 09:49 PM IST
ഹോസ്റ്റലിന് പുറകിൽ തലയോട്ടി; കൂടുതല്‍ അവശിഷ്ടങ്ങള്‍ക്കായി തിരച്ചില്‍, സംഭവം കളമശ്ശേരിയില്‍

Synopsis

തലയോട്ടി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബാക്കി ശരീരാവശിഷ്ടങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. തലയോട്ടി സ്ത്രീയുടേയോ പുരുഷന്‍റേയോ എന്ന് വ്യക്തമല്ല.

കൊച്ചി: എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജ് ഹോസ്റ്റലിന് പുറകിൽ നിന്ന് തലയോട്ടി കണ്ടെത്തി. തലയോട്ടി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബാക്കി ശരീരാവശിഷ്ടങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. തലയോട്ടി സ്ത്രീയുടേയോ പുരുഷന്‍റേയോ എന്ന് വ്യക്തമല്ല.

വിദഗ്ധ പരിശോധനയ്ക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്ന് പൊലീസ് അറിയിച്ചു. മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ പഠിക്കാനായി ഉപയോഗിച്ചിരുന്ന തലയോട്ടിയാണ് കണ്ടെടുത്തതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. തലയോട്ടി മാത്രമാണ് ഹോസ്റ്റൽ പരിസരത്ത് നിന്നും കണ്ടെത്തിയിരിക്കുന്നത്. മറ്റ് ശരീര അവശിഷ്ടങ്ങളൊന്നും തന്നെ സ്ഥലത്ത് നിന്നും കിട്ടിയില്ല.  സംഭവത്തില്‍ പൊലീസ് പരിശോധന തുടരുകയാണ്.

PREV
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു