ഒഡീഷയിൽ നിന്നും ട്രെയിനിലെത്തിച്ച് കാറിൽ കടത്തിക്കൊണ്ടുവന്നു; 2 പേർ അറസ്റ്റിൽ, പിടികൂടിയത് 5.5 കിലോ കഞ്ചാവ്

Published : Dec 07, 2024, 01:47 PM IST
ഒഡീഷയിൽ നിന്നും ട്രെയിനിലെത്തിച്ച് കാറിൽ കടത്തിക്കൊണ്ടുവന്നു; 2 പേർ അറസ്റ്റിൽ,  പിടികൂടിയത് 5.5 കിലോ കഞ്ചാവ്

Synopsis

കൊല്ലം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌പെഷ്യൽ സ്‌ക്വാഡും എക്‌സൈസ് ഇന്റലിജൻസ് വിഭാഗവും സംയുക്തമായാണ് കഞ്ചാവ് കണ്ടെടുത്തത്

കൊല്ലം: കൊല്ലത്ത് കാറിൽ കടത്തിക്കൊണ്ട് വന്ന് സൂക്ഷിച്ച 5.536 കിലോഗ്രാം കഞ്ചാവ് എക്സൈസ് പിടികൂടി. ക്ലാപ്പന സ്വദേശി റോയ് (45 വയസ്സ്), കുലശേഖരപുരം സ്വദേശി പ്രമോദ്‌ കുമാർ (41 വയസ്സ്) എന്നിവരെ അറസ്റ്റ് ചെയ്തു. കൊല്ലം ആലപ്പാട് സ്വദേശി നിധിനാണ് കേസിലെ മൂന്നാം പ്രതി. 

ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗ്ഗം കഞ്ചാവ് എത്തിച്ച് പിന്നീട് കാറിൽ കടത്തിക്കൊണ്ട് വന്ന് സൂക്ഷിച്ചിരിക്കെയാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. കൊല്ലം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻറ് ആന്റീ നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഷിജു എസ് എസും എക്‌സൈസ് ഇന്റലിജൻസ് വിഭാഗവും സംയുക്തമായാണ് കഞ്ചാവ് കണ്ടെടുത്തത്. എക്‌സൈസ് സൈബർ സെല്ലിന്റെ സഹായത്താലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പരിശോധനയിൽ  എക്സൈസ് ഇൻസ്‌പെക്ടർ ദിലീപ് സി പി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ വിധുകുമാർ പി, രഘു കെ ജി, ഇന്റലിജൻസ് വിഭാഗം പ്രിവന്റീവ് ഓഫീസർ മനു ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് എം ആർ, അജിത് ബി എസ്, ജൂലിയൻ ക്രൂസ്, ജോജോ ജെ, സൂരജ് പി എസ്, അഭിരാം, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഗംഗ ജി, സിവിൽ എക്‌സൈസ് ഡ്രൈവർ സുഭാഷ് എസ് കെ എന്നിവരും പങ്കെടുത്തു.
 
അതിനിടെ പുനലൂർ എക്‌സൈസ് സർക്കിൾ  ഇൻസ്‌പെക്ടർ ഷമീർഖാനും സംഘവും ചേർന്ന് നടത്തിയ പരിശോധനയിൽ തെന്മലയിൽ 5 ലിറ്റർ ചാരായവുമായി സുദർശനൻ (65 വയസ്സ് ) എന്നയാളെ പിടികൂടി. എക്‌സൈസ് ഇൻസ്‌പെക്ടർ റെജി, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) സുജിത്, സിവിൽ എക്‌സൈസ് ഓഫീസർ റിഞ്ചോ വർഗീസ്, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ രജീഷ് ലാൽ എന്നിവരുമുണ്ടായിരുന്നു.

സ്കൂട്ടറിൽ കറങ്ങി നടന്ന് വിൽപ്പന, 44കാരൻ അറസ്റ്റിൽ; പിടികൂടിയത് 15.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു