രാവിലെ കിണറിനടുത്ത് എത്തിയപ്പോൾ പാമ്പുകടിച്ചു, 75കാരിക്ക് ദാരുണാന്ത്യം

Published : Apr 20, 2026, 10:10 PM IST
snake bite death

Synopsis

രാവിലെ വീടിന് സമീപത്തെ കിണറിനടുത്ത് വച്ചാണ് സുധർമ്മയെ പാമ്പ് കടിച്ചത്.

തിരുവനന്തപുരം: വീടിന് സമീപത്തെ കിണറ്റിൻകരയിൽ വെച്ച് പാമ്പ് കടിയേറ്റ് വയോധിക മരിച്ചു. കാരേറ്റ് പേടികുളം മേലതിൽ വീട്ടിൽ സുധർമ്മ (75) ആണ് മരിച്ചത്. രാവിലെ വീടിന് സമീപത്തെ കിണറിനടുത്ത് വച്ചാണ് സുധർമ്മയെ പാമ്പ് കടിച്ചത്. കുഴഞ്ഞ് വീണ ഇവരെ ഉടൻ തന്നെ ബന്ധുക്കളും അയൽവാസികളും ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ തന്നെ മരണം സംഭവിച്ചതായാണ് വിവരം. നിലവിൽ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പണി വരുന്നുണ്ട്, ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ്, വിവോ , iQ00 ഉപയോക്താക്കളെ ലക്ഷ്യമിട്ട് സൈബര്‍ സംഘങ്ങൾ, കാശ് പോകുമെന്ന് മുന്നറിയിപ്പ്
ടിക്കറ്റില്ലാ യാത്ര ചോദ്യം ചെയ്തു, ഏറനാട് എക്‌സ്‌പ്രസിൽ വനിതാ ടിടിഇക്ക് നേരെ കയ്യേറ്റശ്രമം, യുവാവ് പിടിയിൽ