അരൂരിൽ വലയിൽ കുടുങ്ങി മലമ്പാമ്പ്; കണ്ടെത്തിയത് തോട്ടിൻ കരയിൽ

Published : Dec 24, 2022, 01:01 AM IST
 അരൂരിൽ വലയിൽ കുടുങ്ങി മലമ്പാമ്പ്; കണ്ടെത്തിയത് തോട്ടിൻ കരയിൽ

Synopsis

അരൂർ ഏഴാം വാർഡിൽ കുറഞ്ഞൂർ പാടത്തിന് തെക്കുവശമുള്ള തോട്ടിൻ കരയിലാണ് വലയിൽ കുടുങ്ങിയ നിലയിൽ അനങ്ങാനാവാതെ അവശനിലയിൽ മലമ്പാമ്പിനെ കണ്ടെത്തിയത്.

അരൂര്‍: അരൂരിൽ കുറഞ്ഞൂർ പാടത്തിന് തെക്കുവശം വലയിൽ കുരുങ്ങി അവശനിലയിൽ കണ്ടെത്തിയ മലമ്പാമ്പിനെ രക്ഷപെടുത്തി. അരൂർ ഏഴാം വാർഡിൽ കുറഞ്ഞൂർ പാടത്തിന് തെക്കുവശമുള്ള തോട്ടിൻ കരയിലാണ് വലയിൽ കുടുങ്ങിയ നിലയിൽ അനങ്ങാനാവാതെ അവശനിലയിൽ മലമ്പാമ്പിനെ കണ്ടെത്തിയത്.

സംരക്ഷിത ജീവിയായ മലമ്പാമ്പിന്റെ അവസ്ഥയറിഞ്ഞ് ആലപ്പുഴ വനംവകുപ്പ് അധികാരികളെ വിവരം അറിയിക്കുകയും വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെ വിദഗ്ധരെത്തി മലമ്പാമ്പിനെ രക്ഷിച്ചു കൊണ്ടുപോവുകയും ചെയ്തു. കിഴക്കൻ പ്രദേശങ്ങളിൽ നിന്ന് ഇവിടെ കൊണ്ടുവന്നിറക്കുന്ന ചെമ്മണ്ണിന്റെ കൂടെയെത്തിയതാവാം മലമ്പാമ്പ് എന്ന് കരുതപ്പെടുന്നു.

Read Also: ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞുണ്ടായ അപകടം; മരണം ഏഴ് ആയി

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്