
കോഴിക്കോട്: നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കിണറില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലാണ് സംഭവം. പന്നിക്കോട് സ്വദേശി നജ്മുദ്ദീന്റെ വീട്ടിലെ നിര്‍മാണം നടക്കുന്ന കിണറിലെ പടവിലാണ് പാമ്പിനെ കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ വനംവകുപ്പിന് കീഴിലുള്ള ആര്‍ആര്‍ടി വളണ്ടിയര്‍ കബീര്‍ കളന്‍തോടിനെ ബന്ധപ്പെട്ടു. തെങ്ങിന്റെ കൊതുമ്പുകള്‍ കയറില്‍ കെട്ടിത്താഴ്ത്തിയാണ് കബീര്‍ പാമ്പിനെ പുറത്തെത്തിച്ചത്. ഒന്നര മീറ്ററോളം നീളമുണ്ടായിരുന്ന പാമ്പ് എങ്ങിനെയാണ് കിണറില്‍ എത്തിയതെന്ന് വ്യക്തമല്ല. വെള്ളം ഉണ്ടായിരുന്ന പടവിന് തൊട്ടുമുകളിലായാണ് മൂര്‍ഖന്‍ കിടന്നിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam