യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... പാമ്പുകളുണ്ട് സൂക്ഷിക്കുക; പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ പരിഭ്രാന്തിയിലാക്കി മൂർഖൻ പാമ്പുകൾ

Published : Feb 08, 2026, 10:12 PM IST
railway station Snake

Synopsis

പട്ടാമ്പി റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമില്‍ കണ്ടെത്തിയ രണ്ട് മൂർഖൻ പാമ്പുകൾ യാത്രക്കാർക്കിടയില്‍ ഭീതി സൃഷ്ടിച്ചു.

പാലക്കാട്: പാലക്കാട് പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ പരിഭ്രാന്തിയിലാക്കി മൂർഖൻ പാമ്പുകൾ. പട്ടാമ്പി റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമില്‍ കണ്ടെത്തിയ രണ്ട് മൂർഖൻ പാമ്പുകൾ യാത്രക്കാർക്കിടയില്‍ ഭീതി സൃഷ്ടിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. ഇന്നലെ വൈകിട്ട് ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് സ്റ്റേഷനിൽ എത്തിയ സമയത്താണ് പാമ്പുകളെ പ്ലാറ്റ്‌ഫോമിൽ കണ്ടത്. യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ പാമ്പുകളെ പിടികൂടി. പട്ടാമ്പി റെയിൽവേ സ്റ്റേഷൻ പരിസരത്ത് കാടുപിടിച്ച് കിടക്കുന്ന അവസ്ഥയിലാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമിതവേഗതയിലെത്തിയ കാര്‍ ബൈക്കിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
ഹരിപ്പാട് നിയന്ത്രണം വിട്ട കാർ വീടിൻ്റെ മതിലിലേക്ക് ഇടിച്ചുകയറി; യാത്രക്കാരനായ എഞ്ചിനീയറിങ് വിദ്യാർത്ഥി മരിച്ചു