ഇതിനകത്തൊക്കെ എങ്ങനെഡേ...! സ്വിച്ചിനടിയിലെ ചെറിയ ദ്വാരത്തിൽ നിന്നും തലപുറത്തിട്ടത് പാമ്പ്, എടുത്ത് വെളിയിൽ കളഞ്ഞ് ഫയർഫോഴ്സ്

Published : Jun 06, 2026, 07:25 PM IST
Snake video

Synopsis

തിരുവനന്തപുരത്ത് ഓടുന്ന ബൈക്കിന്റെ ഹാൻഡിലിൽ യാത്രക്കാരൻ പാമ്പിനെ കണ്ടു. ഭയന്നുപോയ അദ്ദേഹം വാഹനം നിർത്തി അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയും, തുടർന്ന് ഉദ്യോഗസ്ഥർ എത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടുകയും ചെയ്തു.

തിരുവനന്തപുരം: നഗരമധ്യത്തിൽ ബൈക്ക് യാത്രക്കാരനെ ഭീതിയിലാഴ്ത്തി വാഹനത്തിനുള്ളിൽ പാമ്പ്. ഇന്ന് ഉച്ചയക്ക് ഒന്നരയോടെ കരമന നന്ദിലത്തിന് എതിർവശത്താണ് സംഭവം. യാത്രക്കാരനായ പ്രതീഷ് എന്ന വ്യക്തിയുടെ ജാവ ബൈക്കിനുള്ളിലാണ് പാമ്പിനെ കണ്ടെത്തിയത്. പ്രതീഷ് ബൈക്ക് ഓടിച്ചുകൊണ്ടിരുന്ന സമയത്താണ് ഹാൻഡിലിൽ പാമ്പിന്‍റെ തല കണ്ടത്. സ്വിച്ചുകളുടെ കവറിനുള്ളിൽ നിന്നും ഇത് പുറത്തേക്ക് വരാൻ ശ്രമിച്ചതോടെ ഭയന്നുപോയ അദ്ദേഹം ഉടൻ തന്നെ വാഹനം റോഡരികിലേക്ക് മാറ്റി നിർത്തി.

പാമ്പ് വീണ്ടും സ്വിച്ച് കവറിലേക്ക് ഒളിച്ചതോടെ പുറത്തിറക്കാൻ വഴിയില്ലാതെ തിരുവനന്തപുരം അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ബൈക്കിനുള്ളിൽ തിരച്ചിൽ നടത്തി പാമ്പിനെ സുരക്ഷിതമായി പുറത്തെടുക്കുകയുമായിരുന്നു. സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് സ്വിച്ച് കവർ അഴിച്ചെടുത്ത് പാമ്പിനെ സുരക്ഷിതമായി പുറത്തെത്തിയ്ക്കുകയായിരുന്നു. വിഷമില്ലാത്ത കാട്ടുപാമ്പായിരുന്നെന്നും ബൈക്ക് പാർക്ക് ചെയ്തിരുന്നപ്പോൾ കയറിയിരുന്നായിരിക്കാമെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്. പാർക്ക് ചെയ്ത സ്ഥലങ്ങളിൽ നിന്നും വാഹനങ്ങൾ പുറത്തെടുക്കുമ്പോൾ ശ്രദ്ധിക്കണമെന്നും ഉദ്യോഗസ്ഥർ പറയുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചെന്നൈയിൽ മകളുടെ വീട്ടിൽ പോയി തിരികെ വന്നപ്പോൾ വീടിന്റെ ചുവരിൽ ഗ്യാസ് സിലിണ്ടറിനടുത്ത് വലിയ ദ്വാരം; കവര്‍ച്ചാ ശ്രമത്തിൽ കാര്യമായൊന്നും നഷ്ടമായില്ല
അടുക്കളയിലെ കുക്കർ വിസിലടിച്ചപ്പോൾ ചോറിന്റേതിന് പകരം മറ്റൊരു മണം, പരിശോധിച്ച് ഉദ്യോ​ഗസ്ഥർ, ചോറിൽ ഒളിപ്പിച്ച് കഞ്ചാവ്, 40 കാരൻ പിടിയിൽ