വലിഞ്ഞുകയറി മുകളിലെത്തിയപ്പോൾ പണികിട്ടി! മലപ്പുറം താനൂരിൽ പോസ്റ്റിൽ കയറിയ പെരുമ്പാമ്പ് ഷോക്കേറ്റ് ചത്തു

Published : Sep 17, 2023, 10:04 PM IST
വലിഞ്ഞുകയറി മുകളിലെത്തിയപ്പോൾ പണികിട്ടി! മലപ്പുറം താനൂരിൽ പോസ്റ്റിൽ കയറിയ പെരുമ്പാമ്പ് ഷോക്കേറ്റ് ചത്തു

Synopsis

മഴയത്ത് ഏന്തിവലിഞ്ഞ് വൈദ്യുതി പോസ്റ്റിൽ കയറിയ പെരുമ്പാമ്പിന് പണികിട്ടി

മലപ്പുറം:നല്ല മഴയത്ത് ഏന്തിവലിഞ്ഞ് വൈദ്യുതി പോസ്റ്റിൽ കയറിയ പെരുമ്പാമ്പിന് പണികിട്ടി. മലപ്പുറം താനൂരിലാണ് സംഭവം. മഴയത്ത് വൈദ്യുതി പോസ്റ്റില്‍ നിന്ന് ലൈനിലേക്ക് കയറിയ പെരുമ്പാമ്പിന് ഷോക്കേൽക്കുയായിരുന്നു. വൈദ്യുതി ബന്ധം ഒഴിവാക്കി കെഎസ്ഇബി തൊഴിലാളികൾ പാമ്പിനെ താഴെ ഇറക്കിയെങ്കിലും ചത്തിരുന്നു.  

Read more:  പാമ്പും ഉടുമ്പും തമ്മിലുള്ള പോരാട്ടം; അമ്പരപ്പിക്കുന്ന വീഡിയോ വീണ്ടും വൈറല്‍

ഗുരുവായൂരിൽ ഹെല്‍മെറ്റില്‍ വിഷ പാമ്പ് കയറിയത് അറിയാതെ യുവാവ് ബൈക്കില്‍  മണിക്കൂറുകള്‍ കറങ്ങിയ വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു. ഗുരുവായൂര്‍ കോട്ടപ്പടി സ്വദേശിയായ ജിന്‍റോയുടെ ഹെല്‍മറ്റിലാണ് കഴിഞ്ഞ ദിവസം അണലിയുടെ കുഞ്ഞ് കയറിക്കൂടിയത്. പാമ്പിനെ ശ്രദ്ധയില്‍പ്പെടാതിരുന്ന യുവാവ് ഹെല്‍മറ്റ് ധരിച്ച് ഗുരുവായൂരില്‍ പോയി വന്നിരുന്നു. തിരികെ വന്ന് സുഹൃത്തുക്കളുമായി കോട്ടപ്പടിയില്‍ വച്ച് ബൈക്കിലിരുന്ന് സുഹൃത്തുക്കളുമായി സംസാരിച്ചിരുന്നു.

രണ്ട് മണിക്കൂറോളം സമയം കഴിഞ്ഞ് തിരികെ വീട്ടിലെത്തുമ്പോഴാണ് ജിന്‍റോ ഹെല്‍മറ്റ് തലയില്‍ നിന്ന് ഊരുമ്പോഴാണ് പാമ്പ് നിലത്ത് വീണത്. ഇതോടെ ഭയന്നുപോയ യുവാവ് ഛര്‍ദ്ദിക്കുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്തു. പിന്നാലെ ഇയാളെ കുന്നംകുളത്തെ മലങ്കര ആശുപത്രിയിലെത്തിച്ച് പരിശോധിക്കുകയായിരുന്നു. രക്ത പരിശോധന അടക്കം നടത്തിയതില്‍ നിന്ന് ജിന്‍റോയ്ക്ക് പാമ്പ് കടിയേറ്റിരുന്നില്ല. ട്ടികള്‍ അടക്കമുള്ള വീട്ടിലേക്കാണ് ഹെല്‍മറ്റിനുള്ളില്‍ പാമ്പ് ഉണ്ടെന്ന് അറിയാതെ യുവാവ് എത്തിയത്.എന്തായാലും പരിസര പ്രദേശത്തുള്ളവര്‍ അണലി ജിന്‍റോയെന്ന് കളിയാക്കി വിളിക്കുന്നതിന്‍റെ ബുദ്ധിമുട്ടിലാണ് യുവാവുള്ളത്.

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം