'ചെലവ് ചുരുക്കാന്‍ വേറെ വഴിയില്ലെന്ന് ഓയോ'; എണ്ണൂറോളം ജീവനക്കാരെ പിരിച്ചുവിട്ടു

By Web TeamFirst Published Dec 9, 2020, 6:23 PM IST
Highlights

പ്രവർത്തന ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് സോഫ്റ്റ്ബാങ്കിന്റെ പിന്തുണയുള്ള സ്ഥാപനം എണ്ണൂറോളം ജീവനക്കാരെ പിരിച്ചുവിട്ടത്. 

ദില്ലി: ഹോസ്പിറ്റാലിറ്റി കമ്പനിയായ ഒയോ കൂടുതൽ ജീവനക്കാരെ പിരിച്ചുവിട്ടു. പ്രവർത്തന ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് സോഫ്റ്റ്ബാങ്കിന്റെ പിന്തുണയുള്ള സ്ഥാപനം എണ്ണൂറോളം ജീവനക്കാരെ പിരിച്ചുവിട്ടത്. റിനൊവേഷൻ, ഓപ്പറേഷൻ വകുപ്പുകളിലെ ജീവനക്കാർക്കാണ് ജോലി നഷ്ടമായത്.

ഈ വിഭാഗങ്ങളുടെ പ്രവർത്തനം നിർത്താനാണ് കമ്പനിയുടെ ആലോചന. വരുമാനം പാർട്ണർ ഹോട്ടലുകളുമായി മാത്രം പങ്കുവയ്ക്കാനാണ് കമ്പനിയുടെ ആലോചന. അതായത് ഇനി മുതൽ പ്രവർത്തനം മുഴുവൻ ഹോട്ടൽ ഉടമകളുടെ ഉത്തരവാദിത്തമാകും. മാർക്കറ്റിങ് വിഭാഗം ഒയോ തന്നെ കൈകാര്യം ചെയ്യും.

പിരിച്ചുവിടുന്ന ജീവനക്കാർക്ക് നോട്ടീസ് കാലത്തേക്കുള്ള വേതനവും അവധിക്ക് പകരമുള്ള പ്രതിഫലവും നൽകും. കമ്പനിയുടെ ഓഹരി വാങ്ങാനാഗ്രഹിക്കുന്നവർക്ക് പ്രത്യേക എംപ്ലോയീ സ്റ്റോക് ഓണർഷിപ് പ്ലാൻ വഴി ഇതും നൽകും. 2020 മാർച്ച് മാസത്തിലെ നിശ്ചിത വേതനത്തിന്റെ 25 ശതമാനം തുകയ്ക്ക് തുല്യമായ ഓഹരിയാണ് കമ്പനി പിരിച്ചുവിടുന്ന ജീവനക്കാർക്ക് നൽകുക.

click me!