മേഘം കറുത്തിരുണ്ടു; മൂന്നാറിൽ വലയ സൂര്യ​ഗ്രഹണം കണ്ടത് ഇങ്ങനെ

By Web TeamFirst Published Dec 26, 2019, 4:36 PM IST
Highlights

അരമണിക്കൂറോളം സൂര്യ​ഗ്രഹണം നീണ്ടുനിന്നതോടെ കച്ചവട സ്ഥാപനങ്ങള്‍ വൈദ്യുതി വെളിച്ചത്തിലാണ് വ്യാപാരം നടത്തിയത്.

മൂന്നാര്‍: നൂറ്റാണ്ടിലെ രണ്ടാമത്തെ വലയ സൂര്യഗ്രഹണമാണ് ഇന്ന് കാണപ്പെട്ടത്. കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരിലായിരുന്നു വലയ സൂര്യഗ്രഹണം ആദ്യമായി വ്യക്തമായി കാണാനായത്. എന്നാൽ, മേഘങ്ങൾ ഇരുണ്ടുമൂടിയാണ് മൂന്നാറിൽ വലയ സൂര്യ​ഗ്രഹണം കാണപ്പെട്ടത്. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് മൂന്നാറില്‍ മേഘങ്ങള്‍ കറുത്തിരുണ്ടത്. ഇതോടെ മൂന്നാര്‍ ടൗണിന്റെ ഒരുഭാഗം ഭാഗികമായി ഇരുട്ടിലമര്‍ന്നു. അരമണിക്കൂറോളം സൂര്യഗ്രഹണം നീണ്ടുനിന്നതോടെ കച്ചവട സ്ഥാപനങ്ങള്‍ വൈദ്യുതി വെളിച്ചത്തിലാണ് വ്യാപാരം നടത്തിയത്.

മറ്റ് സ്ഥലങ്ങളില്‍ വലയ സൂര്യഗ്രഹണം നേരില്‍ കാണുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ചില സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും മൂന്നാറില്‍ ഉണ്ടായിരുന്നില്ല. പലരും ഫിലിം ഗ്ലാസുകള്‍ ഉപയോഗിച്ചാണ് സൂര്യനെ നോക്കിയത്. സന്ദര്‍ശകർ പലരും വൈകിയാണ് വിനോദസഞ്ചാരത്തിന് പുറപ്പെട്ടത്. 

കണ്ണൂര്‍ കോഴിക്കോട് അടക്കം വടക്കൻ ജില്ലകളിലും സൂര്യഗ്രഹണം വ്യക്തമായി കാണാൻ സാധിച്ചിരുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും വയനാട്ടിലെ ഗ്രഹണക്കാഴ്ചകൾക്ക് മൂടൽ മഞ്ഞും മഴമേഘങ്ങളും മങ്ങലേൽപ്പിച്ചു. 

രാവിലെ 8.04 നാണ് സൂര്യഗ്രഹണം തുടങ്ങിയത്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സൂര്യഗ്രഹണം കാണാൻ ആയിരക്കണക്കിന് ആളുകളാണ് ശാസ്ത്രലോകം കാത്തിരുന്ന അത്ഭുത കാഴ്ച കാണാണ് അങ്ങിങ്ങായി ഒത്തുകൂടിയത്. വിപുലമായ ഒരുക്കങ്ങളാണ് സൂര്യഗ്രഹണം കാണാൻ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഒരുക്കിയിരുന്നത്. 

Read More: പകലിന്‍റെ തുടക്കം സന്ധ്യക്ക് സമാനം; വലയ സൂര്യഗ്രഹണം കണ്ട് കേരളം
 

click me!