
മുതുകുളം: ആലപ്പുഴയില്‍ സൈനികന്‍റെ ജീവനെടുത്ത് വാഹനാപടകം. മുതുകുളം വടക്ക് കൊട്ടാരത്തിൽ വടക്കതിൽ വിഷ്ണു (32) ആണ് മരിച്ചത്. ബൈക്ക് നിയന്ത്രണം തെറ്റി വൈദ്യുത പോസ്റ്റിലിടിക്കുകയായിരുന്നു. കായംകുളം- കാർത്തികപ്പള്ളി റോഡിൽ മുരിങ്ങച്ചിറ ജംഗ്ഷന് സമീപം കഴിഞ്ഞദിവസം പുലർച്ചെ നാലു മണിയോടെയാണ് അപകടം നടന്നത്.
എയർഫോഴ്സ് അംബാല യൂണിറ്റിലെ സൈനികനായിരുന്നു വിഷ്ണു. ഒരാഴ്ച മുൻപാണ് വിഷ്ണു നാട്ടിലെത്തിയത്. ഭാര്യ: എ.എസ്.ആര്യ. മക്കൾ : അവന്തിക, അവനിക. സംസ്കാരം നാളെ വൈകിട്ട് മൂന്ന് മണിക്ക് നടക്കും.
Read More : ബുധനാഴ്ച വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; കടൽത്തീരത്തുള്ളവർക്ക് ജാഗ്രത നിര്‍ദ്ദേശം
അതിനിടെ രണ്ട് യുവാക്കൾ പാലക്കാട്ട് മുങ്ങി മരിച്ചു. മാട്ടുമന്ത മുരുകളി സ്വദേശികളായ വൈഷ്ണവ്, അജയ് കൃഷ്ണണൻ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലമുണിയോടെയായിരുന്നു അപകടം സംഭവിച്ചത്. മുക്കൈ പുഴയിൽ കുളിക്കാൻ ഇറങ്ങിയ ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. വിവരമറിഞ്ഞ് ഉടൻ ഫയർഫോഴ്സ് എത്തി തെരച്ചിൽ നടത്തിയെങ്കിലും ഇരുവരേയും രക്ഷിക്കാനായില്ല. കൊച്ചിയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരായിരുന്നു ഇരുവരും. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയ മോർച്ചറിയിലേക്ക് മാറ്റി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam