
തിരുവനന്തപുരം: അമ്മ താമസിച്ചിരുന്ന ഷെഡ്ഡിന് മദ്യപാനിയായ മകൻ തീയിട്ടു. മുല്ലൂർ പുളിങ്കുടി ശീവക്കിഴങ്ങുവിള വീട്ടിൽ ലീലയുടെ വീടിനാണ് ഇന്നലെ വൈകുന്നേരം നാലോടെ മകന്‍ ബിജു തീയിട്ടത്. തീപിടിച്ച് ഷെഡ്ഡിലുണ്ടായിരുന്ന കട്ടിലും കിടക്കയും മേശയും കസേരയും പാത്രങ്ങളും എല്ലാം കത്തിനശിച്ചു. മാറിത്താമസിക്കുന്ന മാതാവിനെ തിരിച്ചെത്തിക്കാനാണ് തീയിട്ടതെന്ന് വിഴിഞ്ഞം പോലീസ് കസ്റ്റഡിയിലെടുത്ത മകൻ പോലീസിനോട് പറഞ്ഞു.
സംഭവുമായി ബന്ധപ്പെട്ട് ലീലയുടെ മകൻ ഉണ്ണിയെന്ന് വിളിക്കുന്ന ബിജു (28)നെയാണ് വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭർത്താവിന്റെ മരണശേഷം മകൾ രാധികക്ക് നൽകിയ വസ്തുവിൽ നിർമ്മിച്ച ഷീറ്റുമേഞ്ഞ ചെറിയെരു ഷെഡ്ഡിലായിരുന്നു ലീലയുടെ താമസം. മദ്യപാനിയായ മകന്റെ ശല്യം സഹിക്കവയ്യാതെ ഇവർ ഈയടുത്ത് സഹോദരിയുടെ വീട്ടിലേക്ക്താമസം മാറ്റിയതായി നാട്ടുകാർ
പറയുന്നു.
കുടുംബസഹിതം മറ്റൊരിടത്ത് താമസിക്കുന്ന ബിജു ഇന്നലെ എത്തിയപ്പോഴും അമ്മയെ കാണാനായില്ല .ഇതിന്റെ വൈരാഗ്യം തീർക്കാനാണ് തീയിട്ടതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. വിവരമറിഞ്ഞ് അസിസ്റ്റൻറ് ഫയർ ഓഫീർമാരായ ടി.കെ. രവീന്ദ്രൻ, പി.എൽ.ഹരേഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ വിഴിഞ്ഞത്ത് നിന്ന് എത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam