
ഹരിപ്പാട്. നിയന്ത്രണംതെറ്റി കടയിൽ ഇടിച്ചുകയറിയ വാഹനം ഒരാഴ്ച പിന്നിട്ടിട്ടും എടുത്തുമാറ്റാൻ കഴിഞ്ഞില്ല. വീയപുരം എടത്വ റോഡിൽ ബിരിയാണി കടനടത്തുന്ന തോട്ടുമാലിൽ ഷെരീഫിൻറെ കടയിലാണ് കഴിഞ്ഞ ചൊവ്വാഴ്ച വെളുപ്പിന് നാലിന് മൂന്നുയാത്രക്കാർ സഞ്ചരിച്ചകാർ നിയന്ത്രണംവിട്ട് കടയിൽ ഇടിച്ചു കയറിയത്.
കോട്ടയത്തു നിന്നും എടത്വ വീയപുരംവഴികൊല്ലത്തേക്ക് പോകുകയായിരുന്നു കാർ. കടയോട് ചേർന്നുള്ള വീട്ടിൽ കിടന്നുറങ്ങിയ ഷെരീഫും കുടുംബവും ഇടിയുടെ ശബ്ദംകേട്ട് ഞെട്ടിയുണർന്ന് ചെന്നുനോക്കിയപ്പോൾ മൂന്ന് യുവാക്കൾ കാറിനുള്ളിലുണ്ടായിരുന്നെന്നും നിസാരപരുക്കുകൾ ഇവർക്ക് പറ്റിയെന്നും ഷെരീഫ് പറയുന്നു. ഉടൻ തന്നെഅപകടവിവരം വീയപുരം പോലീസിൽ അറിയിക്കുകയും മേൽനടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
എങ്കിലും കാർ അപകടസ്ഥലത്തുനിന്നും നീക്കിയിട്ടില്ല. കൊല്ലം സ്വദേശിയുടെ കാർ വിദേശത്തുനിന്നും വന്നയാൾ സുഹൃത്തുക്കളുമൊത്ത് വാടകക്ക് എടുക്കുകയായിരുന്നു. പുതിയകാർ വേണമെന്ന് കാർ ഉടമയുടെ ആവശ്യം. 40000രൂപയുടെ നാശനഷ്ടം കടയ്ക്കുണ്ടായതായി കടയുടമയും പറയുന്നു. ഒരാഴ്ചയായികടതുടങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ഷെരീഫ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam