
തിരുവനന്തപുരം: ബീഡി വലിക്കാൻ പണം നൽകാത്തതിന് മകൻ അമ്മയെ കല്ലു കൊണ്ട് തലയടിച്ച് പൊളിച്ചു. ഐരാണിമുട്ടം സ്വദേശി രാജീവ്(53) ആണ് ബീഡി വലിക്കാൻ പണം നൽകാത്തതിന് അമ്മയെ കല്ലു കൊണ്ട് അടിച്ചത്. തലയ്ക്ക് ഗുരുതര പരുക്കേറ്റ അമ്മ മെഡിക്കൽ കോളജ് സൂപ്പര്‍ സ്പെഷ്യലിറ്റി വിഭാഗം അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമായി തുടരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവത്തില്‍ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു. അക്രമം തടയാൻ ശ്രമിച്ച വീട്ടുവേലക്കാരിക്കും കല്ലുകൊണ്ടുള്ള അടിയേറ്റ് പരിക്ക് പറ്റിയതായി പൊലീസ് അറിയിച്ചു. രണ്ടു ദിവസം മുൻപാണ് സംഭവം. വർഷങ്ങളായി രാജീവ് മനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണ്. ബീഡി വാങ്ങാൻ പണം ആവശ്യപ്പെട്ടപ്പോൾ നൽകാത്തതിനെ തുടർന്ന് അടയ്ക്ക ഇടിക്കുന്ന കല്ലു കൊണ്ട് അമ്മയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ഫോർട്ട് പൊലീസ് കസ്റ്റഡിയിലുള്ള രാജീവ് നിരീക്ഷണത്തിലാണെന്നു പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam