
കാസര്‍കോട്: പിതാവിനെ തലക്കടിച്ച് കൊന്ന കേസിലെ പ്രതിയായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് പള്ളിക്കര സ്വദേശി പ്രമോദ് (36) ആണ് മരിച്ചത്. പിതാവ് അപ്പക്കുഞ്ഞി (65) യെ 2024 ഏപ്രീലില്‍ പ്രമോദ് കൊന്നിരുന്നു. ജയിലില്‍ ആയിരുന്ന ഇയാള്‍ കഴിഞ്ഞ ഒക്ടോബറിലാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. ഉദുമ, നാലാംവാതുക്കലിലെ ഭാര്യാവീട്ടിലെ കിണറിലെ കപ്പിക്കയറിലാണ് പ്രമോദിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വിചാരണ ആരംഭിച്ച കൊലക്കേസ് മാസം 13ന് വീണ്ടും പരിഗണിക്കാൻ ഇരിക്കെയാണ് മരണം.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം