ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിൻ്റെ ടയർ കുത്തിക്കീറി മരുമകൻ

Published : Sep 03, 2026, 11:18 AM IST
kerala police vehicle

Synopsis

കണ്ണൂർ പരിയാരത്താണ് സംഭവം. അഞ്ചാംപീടിക ചിറക്കുറ്റിയിലെ ജീപക് കാക്കാമണി (46) എന്നയാള്‍ക്കെതിരെ പരിയാരം പൊലീസ് കേസെടുത്തു. കാറിന് 20,000 രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.

കണ്ണൂർ: ഭാര്യ വിവാഹമോചനത്തിന് കേസ് നൽകിയതിന്റെ വൈരാ​ഗ്യത്തിൽ അമ്മായിയമ്മയുടെ കാറിൻ്റെ ടയർ കുത്തിക്കീറി മരുമകൻ. കണ്ണൂർ പരിയാരത്താണ് സംഭവം നടന്നത്. സംഭത്തില്‍ അഞ്ചാംപീടിക ചിറക്കുറ്റിയിലെ ജീപക് കാക്കാമണി (46) എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

പെരിന്തട്ട സ്വദേശി ലീന സുകുമാരൻ്റെ കാറിനാണ് കേട് വരുത്തിയത്. ഓഫീസിൻ്റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു കാർ. 20,000 രൂപയുടെ നഷ്ടമുണ്ടായി എന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പരിയാരം പൊലീസാണ് കേസെടുത്തത്. 2010ലാണ് ലീനയുടെ മകളും ദീപക്കും വിവാഹിതരായത്. നാല് വർഷം മുമ്പ് വിവാഹമോചന ഹർജി നൽകിയിരുന്നു. ഇതിനിടെ പലപ്പോഴും ദീപക്ക് കുടുംബത്തിന് നേരെ ആക്രമണവും ഭീഷണിയും നടത്തിയിട്ടുണ്ടെന്ന് ലീന പറയുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സാത്തി ഷേഖിനെ പൊക്കിയപ്പോൾ മൊബൈൽ ഓഫാക്കി മുങ്ങി, കാസർകോട് എംഡിഎംഎ കേസിൽ വീണ്ടും അറസ്റ്റ്; മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ
രണ്ട് വാഹനങ്ങളിലെത്തിയത് 6 പേർ, വെള്ളറടയിൽ പട്ടാപ്പകൽ‌ റിസോർട്ട് ഉടമയെ ആക്രമിച്ച ശേഷം തട്ടിക്കൊണ്ടുപോയി; രണ്ടുപേർ പിടിയിൽ