അമ്മായിയമ്മയെ മരുമകൻ തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചു, ശേഷം വീടിന് തീയിട്ടു, ബാത്ത്റൂമിൽ കയറി സ്വയം കഴുത്തറുത്തു

Published : Mar 16, 2025, 12:41 PM ISTUpdated : Mar 16, 2025, 12:44 PM IST
അമ്മായിയമ്മയെ മരുമകൻ തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചു, ശേഷം വീടിന് തീയിട്ടു, ബാത്ത്റൂമിൽ കയറി സ്വയം കഴുത്തറുത്തു

Synopsis

കൊല്ലത്ത് അമ്മായിയമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം വീടിന് തീയിട്ട് ബാത്ത്റൂമിൽ കയറി മരുമകൻ സ്വയം ജീവനൊടുക്കാൻ ശ്രമിച്ചു. കൊല്ലം കല്ലുവാതുക്കൽ സ്വദേശി മണിയപ്പാനാണ് ഭാര്യാമാതാവിനെ ആക്രമിച്ചശേഷം സ്വയം കഴുത്തറുത്ത് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി.

കൊല്ലം: കൊല്ലം കല്ലുവാതുക്കലിൽ മരുമകൻ അമ്മായിയമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. കല്ലുവാതുക്കൽ പാമ്പ്രം സ്വദേശി 
മണിയപ്പനാണ് ഭാര്യാമാതാവായ രത്നമ്മയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത്. ഇവരെ ആക്രമിച്ചശേഷം വീടിന് തീയിട്ടശേഷം പ്രതിയായ മണിയപ്പൻ ബാത്ത്റൂമിൽ കയറി 
കഴുത്തറക്കുകയായിരുന്നു.

ഫയർഫോഴ്സ് എത്തി തീയണച്ച ശേഷമാണ് മണിയപ്പനെ അവശനിലയിൽ ബാത്ത്റൂമിൽ കണ്ടെത്തിയത് കിടപ്പു മുറിയിൽ ഗ്യാസ് സിലിണ്ടർ കൊണ്ടുവെച്ചായിരുന്നു മണിയപ്പൻ വീടിന് തീയിട്ടത്. ഫയര്‍ഫോഴ്സെത്തി തീയണിച്ചശേഷം ഇരുവരെയും ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടിലെ മുറികളെല്ലാം തകര്‍ന്നു. ഹാളും കിടപ്പുമുറിയുമടക്കം കത്തി നശിച്ചു. കുടുംബ പ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത പാരിപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി

രഹസ്യ വിവരം കിട്ടി പരിശോധന, മഞ്ചേരിയിൽ യുവാവിനെ പിടികൂടിയപ്പോൾ കിട്ടിയത് 9.071 ഗ്രാം മെത്താംഫിറ്റമിൻ

പരാതിക്കാരൻ തന്നെ പ്രതിയായി, മലപ്പുറം സ്വർണ കവർച്ചാ കേസിൽ സഹോദരനും സുഹൃത്തുമടക്കം 3 പേർ പിടിയിൽ'

PREV
click me!

Recommended Stories

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ