തൃശ്ശൂർ അച്ഛനെ മകൻ കൊന്ന് ചാക്കിലാക്കി ഉപേഷിച്ചു; പ്രതി കസ്റ്റഡിയിൽ

Published : Jul 29, 2025, 09:53 PM IST
murder case

Synopsis

വീടിനടുത്ത പറമ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൂട്ടാല സ്വദേശി സുന്ദരൻ (80) ആണ് കൊല്ലപ്പെട്ടത്.

തൃശ്ശൂർ: തൃശ്ശൂർ കൂട്ടാലയിൽ അച്ഛനെ മകൻ കൊന്ന് ചാക്കിലാക്കി പറമ്പില്‍ ഉപേഷിച്ചു. വീടിനടുത്ത പറമ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൂട്ടാല സ്വദേശി സുന്ദരൻ (80) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ മൂത്ത മകൻ സുമേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

പുത്തൂര്‍ എന്ന സ്ഥലത്താണ് സുമേഷ് താമസിച്ചിരുന്നത്. രാവിലെ സുന്ദരൻ്റെ രണ്ടാമത്തെ മകനും കുടുംബവും പുറത്ത് പോയിരുന്നു. ആ സമയത്താണ് സുമേഷ് വീട്ടിലേക്ക് വന്നത്. സുന്ദരൻ്റെ മകളുടെ മക്കൾ ഇതേ വീട്ടിലായിരുന്നു താമസം. അവർ ഉച്ചയ്ക്ക് രണ്ട് മണിക്ക് വന്നപ്പോൾ മുത്തശ്ശനെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

വീട്ടിൽ ബ്ലഡ് കണ്ടെങ്കിലും ചായ വീണതാണെന്ന് കുട്ടികള്‍ കരുതി. വൈകിട്ട് 5 മണിയോടെ തെരച്ചിൽ ആരംഭിച്ചു. തൊട്ടടുത്ത കാട് പിടിച്ച പറമ്പിൽ മൃതദേഹം വലിച്ച പാട് കണ്ട് അന്വേഷിച്ചപ്പോഴാണ് ചാക്കിൽ പൊതിഞ്ഞ മൃതദേഹം കണ്ടെത്തിയത്. മണ്ണൂത്തി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ ആരംഭിച്ചു. സുമേഷിനെ പുത്തൂരിൽ നിന്നാണ് പിടികൂടിയത്.

PREV
Read more Articles on
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു