മദ്യ ലഹരിയിൽ മകൻ അമ്മയെ ചവിട്ടിക്കൊന്നു; ശരീരത്തിൽ വിവിധയിടങ്ങളിൽ എല്ലുകൾ പൊട്ടി മരണം, മകൻ അറസ്റ്റിൽ

Published : May 21, 2025, 09:59 AM IST
മദ്യ ലഹരിയിൽ മകൻ അമ്മയെ ചവിട്ടിക്കൊന്നു; ശരീരത്തിൽ വിവിധയിടങ്ങളിൽ എല്ലുകൾ പൊട്ടി മരണം, മകൻ അറസ്റ്റിൽ

Synopsis

ശരീരത്തിൻ്റെ വിവിധ ഭാ​ഗങ്ങളിൽ എല്ലുപൊട്ടി ​ഗുരുതരാവസ്ഥയിലായാണ് ഓമനയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.

തിരുവനന്തപുരം: മദ്യ ലഹരിയിൽ അമ്മയെ മകൻ ചവിട്ടിക്കൊന്നു. നെടുമങ്ങാട് തേക്കട സ്വദേശി ഓമനയാണ് മരിച്ചത്. 85 വയസായിരുന്നു. സംഭവത്തിൽ മകൻ മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. മകൻ മദ്യപിച്ചെത്തി അമ്മയുമായി വഴക്കിടുകയായിരുന്നു. തുടർന്ന് മണികണ്ഠൻ അമ്മയെ ചവിട്ടുകയായിരുന്നു. ശരീരത്തിൻ്റെ വിവിധ ഭാ​ഗങ്ങളിൽ എല്ലുപൊട്ടി ​ഗുരുതരാവസ്ഥയിലായാണ് ഓമനയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് രാത്രി 11.30ഓടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. നേരത്തേയും ഇയാൾ അമ്മയെ മർദിക്കുന്നത് സമീപവാസികൾ പൊലീസിനോട് പറഞ്ഞു. 

'65 -ൽ സിറിയ തൂക്കിലേറ്റിയ മൊസാദ് ചാരൻ, രഹസ്യ ഓപ്പറേഷനിലൂടെ ഇസ്രയേൽ വീണ്ടെടുത്തത് ദേശീയ ഹീറോയുടെ ഓ‍ർമ്മകൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം