വീട്ടിൽ വഴക്കിട്ട് അമ്മയെ സഹോദരിയുടെ വീട്ടിലെത്തിച്ചു, തിരിച്ചെത്തി സ്വന്തം വീടിന് തീയിട്ട് യുവാവ്

Published : Mar 01, 2025, 09:20 PM IST
വീട്ടിൽ വഴക്കിട്ട് അമ്മയെ സഹോദരിയുടെ വീട്ടിലെത്തിച്ചു, തിരിച്ചെത്തി സ്വന്തം വീടിന് തീയിട്ട് യുവാവ്

Synopsis

ഇന്ന് അമ്മയുമായുണ്ടായ തർക്കത്തിന്‍റെ ദേഷ്യത്തിലാണ് തീയിട്ടതെന്നാണ് നാട്ടുകാർ ഫയർഫോഴ്സിനോട് പറഞ്ഞത്.

തിരുവനന്തപുരം: അമ്മയുമായി വഴക്കിട്ടതിനെ തുടർന്ന് സ്വന്തം വീടിന് തീയിട്ട് യുവാവ്.  വെള്ളറട  ആനപ്പാറ ഹോമിയോ ആശുപത്രിക്ക് സമീപം  കടയാറ വീടിനാണ് മുപ്പതുകാരനായ  മകന്‍ ആന്‍റോയാണ് വീട് തീയിട്ടു നശിപ്പിച്ചത്. വീട്ടിൽവെട്ട് അമ്മയോട് വഴക്കിട്ടതിന് പിന്നാലെയായിരുന്നു ഇയാളുടെ ആക്രമണം. തർക്കത്തിന് പിന്നാലെ അമ്മയെ സഹോദരിയുടെ വീട്ടിൽ എത്തിച്ച ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയ ശേഷമാണ് ആന്‍റോ വീടിന് തീയിട്ടത്. 

ആന്‍റോയും മാതാവായ ബ്രിജിത്ത് (60) എന്നിവരാണ് വീട്ടില്‍ താമസിച്ചുവരുന്നത്. ഇവർ ഇടയക്ക് തർക്കത്തിലായിരുന്നു. ഇന്ന് അമ്മയുമായുണ്ടായ തർക്കത്തിന്‍റെ ദേഷ്യത്തിലാണ് തീയിട്ടതെന്നാണ് നാട്ടുകാർ ഫയർഫോഴ്സിനോട് പറഞ്ഞത്. രാവിലെയായിരുന്നു സംഭവം. തീപിടിത്തത്തിൽ വീടിന്‍റെ ജനലും വാതിലും കട്ടിലുമടക്കം വീട്ടുപകരണങ്ങളും വീടിന്‍റെ മേല്‍ക്കൂരയും കത്തിച്ചാമ്പലായി. ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. വിവരമറിഞ്ഞ് വെള്ളറട പൊലീസും പാറശാല ഫയര്‍ഫോഴ്‌സും എത്തി തീ നിയന്ത്രണ വിധേയമാക്കി. ആന്‍റോ  മാനസിക രോഗത്തിന് ചികിത്സയിലാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

Read More : തിരുവല്ലയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ മുകളിൽ തേങ്ങ വീണു; നിയന്ത്രണംവിട്ട വാഹനം മരത്തിൽ ഇടിച്ചുകയറി, തീപിടിച്ചു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നീന്തൽകുളത്തിൽ പരിധിയില്‍ കൂടുതൽ വെള്ളം, കാടുകയറി ആമ്പലുകൾ; പരിശോധന 12 വയസുകാരന്‍റെ മുങ്ങിമരണത്തെ തുടർന്ന്, കാരണം വിലയിരുത്തി പൊലീസ്
ഡ്യൂട്ടി ഡോക്ടറെ സീറ്റിൽ കണ്ടില്ല, ആശുപത്രിയിൽ യുവാവിന്റെ തെറിവിളി; പൂവാർ സ്വദേശി അറസ്റ്റിൽ