'യൂണിഫോം ഒക്കെ വലിച്ചുകീറി, തുറിച്ചുനോക്കിയെന്ന് പറഞ്ഞ് എന്‍റെ മോനെ 10 കുട്ടികൾ ചേർന്ന് അടിച്ചു': കടയ്ക്കാവൂരിൽ റാഗിങ് പരാതി

Published : Sep 19, 2025, 12:39 AM IST
ragging complaint by plus one student

Synopsis

സീനിയർ വിദ്യാർത്ഥിയെ തുറിച്ചുനോക്കിയെന്ന് പറഞ്ഞായിരുന്നു സംഘം ചേർന്നുള്ള മർദനമെന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. നിലത്തിട്ട് ഇടിയ്ക്കുകയും ചവിട്ടുകയും വടി കൊണ്ട് അടിക്കുകയും ചെയ്തെന്ന് പരാതിയിലുണ്ട്.

തിരുവനന്തപുരം കടയ്ക്കാവൂരിൽ സീനിയർ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥിയെ റാഗ് ചെയ്ത് മർദിച്ചെന്ന് പരാതി. എസ്എൻവി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികൾ പ്ലസ് വണ്‍ വിദ്യാർത്ഥിയെ മർദിച്ചെന്നാണ് പരാതി. രക്ഷിതാക്കൾ കടയ്ക്കാവൂർ പൊലീസിൽ പരാതി നൽകി. മർദനമേറ്റ വിദ്യാർത്ഥി സ്കൂളിൽ പുതുതായി ചേർന്നത് ജൂലൈ 20നാണ്. തുറിച്ചുനോക്കിയെന്ന് പറഞ്ഞായിരുന്നു സംഘം ചേർന്നുള്ള മർദനമെന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. 

നിലത്തിട്ട് ഇടിയ്ക്കുകയും ചവിട്ടുകയും വടി കൊണ്ട് അടിക്കുകയും ചെയ്തെന്ന് പരാതിയിലുണ്ട്. മർദിച്ച വിദ്യാർത്ഥികൾക്കെതിരെ സ്കൂൾ അധികൃതർ നടപടിയെടുത്തില്ലെന്നും മർദനമേറ്റ വിദ്യാർത്ഥിക്ക് ചികിത്സാ സഹായം നൽകിയില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു.

കുട്ടിയുടെ അമ്മ പറഞ്ഞത്…

"യൂണിഫോമൊക്കെ കീറി വല്ലാത്ത മട്ടിൽ വിഷമിച്ചാണ് അവൻ വീട്ടിൽ വന്നത്. 10 കുട്ടികൾ ചേർന്നാണ് അടിച്ചത്. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോൾ രാവിലെ ബസിൽ വച്ച് താൻ പ്ലസ് ടു വിദ്യാർത്ഥിയെ തുറിച്ചു നോക്കിയെന്ന് പറഞ്ഞാണ് മർദിച്ചതെന്ന് മകൻ പറഞ്ഞു"- കുട്ടിയുടെ അമ്മ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ