ആൻഡമാനിൽ നിന്ന് കൊറിയറായി എത്തിയത് ജാമിൻ്റെയും പീനട്ട് ബട്ടറിൻ്റെയും ഗ്ലാസ് ജാറുകൾ; കടത്തിയത് മയക്കുമരുന്ന്, പ്രതികൾക്ക് 15 വര്‍ഷം തടവ്

Published : Sep 18, 2025, 11:54 PM IST
mdma arrest

Synopsis

ആൻഡമാൻ നിക്കോബാർ ദ്വീപിൽ നിന്നും കൊറിയർ വഴി മാരക മയക്കുമരുന്നായ മെത്താംഫിറ്റമിൻ കടത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾക്ക് മഞ്ചേരി എൻഡിപിഎസ് കോടതി 15 വർഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചു. 

മഞ്ചേരി: കൊറിയർ സർവീസ് വഴി ആൻഡമാൻ നിക്കോബാർ ദ്വീപിൽ നിന്നും മാരക മയക്കുമരുന്നായ മെത്താംഫിറ്റമിൻ എത്തിച്ച് വിൽപ്പന നടത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾക്ക് 15 വർഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ. മഞ്ചേരി എൻഡിപിഎസ് സ്പെഷ്യൽ കോടതി ജഡ്ജ് ടിജി വർഗ്ഗീസാണ് ശിക്ഷ വിധിച്ചത്.

കേസിലെ പ്രതികളായ ഏറനാട് താലൂക്കിൽ പാണക്കാട് വില്ലേജിൽ പഴങ്കര കുഴിയിൽ വീട്ടിൽ നിഷാന്ത് (25), മലപ്പുറം ഡൗൺ ഹിൽ ദേശത്ത് പുതുശ്ശേരി വീട്ടിൽ റിയാസ് (33), പാണക്കാട് പട്ടർക്കടവ് ദേശം മൂന്നുക്കാരൻ വീട്ടിൽ സിറാജുദീൻ (30) എന്നിവരെയാണ് ശിക്ഷിച്ചത്. എൻ.ഡി.പി.എസ്. നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.

2023 ഫെബ്രുവരി 21-നാണ് കേസിനാസ്പദമായ സംഭവം. മഞ്ചേരി തുറക്കൽ ബൈപ്പാസിലുള്ള ബ്ലൂ ഡാർട്ട് കൊറിയർ സർവീസ് വഴി ആൻഡമാൻ നിക്കോബാർ ദ്വീപിൽ നിന്നും പാഴ്സലായി എത്തിയ അരക്കിലോ മെത്താംഫിറ്റമിൻ ഏറ്റുവാങ്ങി കാറിൽ കയറുന്നതിനിടയിലാണ് എക്സൈസ് ഇൻ്റലിജൻസ് ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷഫീഖിൻ്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്. ജാമിൻ്റെയും പീനട്ട് ബട്ടറിൻ്റെയും ഗ്ലാസ് ജാറുകളിൽ ഒളിപ്പിച്ചായിരുന്നു മയക്കുമരുന്ന് കടത്ത്.

കാളികാവ് എക്സൈസ് ഇൻസ്പെക്ടറായിരുന്ന ടി. ഷിജുമോന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. എക്സൈസ് ക്രൈം ബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ ആർ.എൻ. ബൈജുവിൻ്റെ നേതൃത്വത്തിലുള്ള സംഘം ആൻഡമാനിൽ അന്വേഷണം നടത്തിയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ നാലാം പ്രതിയായ മുഹമ്മദ് സാബിത്, രാജേന്ദ്രൻ എന്ന വ്യാജ മേൽവിലാസത്തിൽ മയക്കുമരുന്ന് അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇയാൾ ഇപ്പോഴും ഒളിവിലാണ്.

പ്രോസിക്യൂഷന് വേണ്ടി എൻ.ഡി.പി.എസ്. കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. സുരേഷ് ഹാജരായി. 52 രേഖകളും 22 സാക്ഷികളും കേസിൽ നിർണായകമായി. ശിക്ഷിക്കപ്പെട്ട മൂന്ന് പ്രതികളെയും തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തെരുവ് നായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനായി ഓടി വീണു; നാദാപുരത്ത് വീട്ടമ്മയുടെ തുടയെല്ല് പൊട്ടി
സിസിടിവി ദൃശ്യങ്ങളിൽ എല്ലാം വ്യക്തം! 4 പേരും വന്നത് ബൈക്കിൽ, 2 പേർ കാവൽ നിന്നു, തിരുവനന്തപുരത്ത് ഒരേ രാത്രി മൂന്ന് ക്ഷേത്രങ്ങളിൽ മോഷണം