വീട്ടിൽ നിന്ന് അമ്മയെ പുറത്താക്കിയ മകന് 'കണക്കിന് തന്നെ കിട്ടി'; മകനെ പുറത്താക്കി വീട് അമ്മയ്ക്ക് തിരികെ നൽകി

Published : May 06, 2025, 11:22 AM IST
വീട്ടിൽ നിന്ന് അമ്മയെ പുറത്താക്കിയ മകന് 'കണക്കിന് തന്നെ കിട്ടി'; മകനെ പുറത്താക്കി വീട് അമ്മയ്ക്ക് തിരികെ നൽകി

Synopsis

റവന്യൂ അധികൃതർ മകനെ വീട്ടിൽ നിന്ന് പുറത്താക്കി അമ്മക്ക് വീട് തിരികെ നൽകി

മലപ്പുറം: അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കിയ മകനും കുടുംബത്തിനുമെതിരെ നടപടി. മലപ്പുറം തിരൂരങ്ങാടി തൃക്കുളത്താണ് സംഭവം. റവന്യൂ അധികൃതർ മകനെ വീട്ടിൽ നിന്ന് പുറത്താക്കി അമ്മക്ക് വീട് തിരികെ നൽകി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് അമ്മയ്ക്ക് വീട് ലഭിച്ചത്. തൃക്കുളം അമ്പലപ്പടി സ്വദേശി തണ്ടാശ്ശേരി വീട്ടിൽ  കുമാരന്‍റെ ഭാര്യ രാധ(78)ക്കാണ് മകൻ സുരേഷ് കുമാറിൽ നിന്ന് വീട് ലഭ്യമാക്കിയത്. 

ആർഡിഒയ്‌ക്ക് രാധ പരാതി നല്‍കിയത് 2021ലാണ്. മകനിൽ നിന്ന് ഏഴ് വര്‍ഷത്തോളമായി ശാരീരിക ഉപദ്രവങ്ങൾ നേരിടുകയാണെന്നും രാധ പരാതിൽ പറഞ്ഞിരുന്നു. ഇതിനെ ചോദ്യം ചെയ്‌ത് മകൻ ജില്ലാ കളക്‌ടറെ സമീപിച്ചെങ്കിലും ജില്ലാ കളക്‌ടറും അമ്മയ്‌ക്ക് അനുകൂലമായി ഉത്തരവിട്ടു. ഇതോടെയാണ് സുരേഷ് കുമാര്‍ ഹൈക്കോടതിയിൽ എത്തിയത്. 

ഹൈക്കോടതിയും അമ്മയ്‌ക്ക് അനുകൂലമായി വിധി പറയുകയായിരുന്നു. ഹൈക്കോടതി വിധി പറഞ്ഞെങ്കിലും താമസം മാറാൻ സമയം അനുവദിക്കണമെന്ന് സുരേഷ് കുമാര്‍ ആവശ്യപ്പെട്ടു. അഞ്ച് ദിവസം സമയം അനുവദിച്ചെങ്കിലും മകൻ തയ്യാറായില്ല. ഇതോടെ ഇന്നലെ വൈകിട്ട് സബ് കളക്‌ടർ ദിലീപിന്റെ നേതൃത്വത്തിലുള്ള ഉന്നത റവന്യു ഉദ്യോഗസ്ഥരും തിരൂരങ്ങാടി പൊലീസും വീട്ടിലെത്തി. എന്നാൽ, ഈ സമയം രാധയുടെ മകന്റെ മകൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ വാതിലടച്ച് വീട്ടിലിരിക്കുകയായിരുന്നു. ഒടുവിൽ ഉദ്യോഗസ്ഥർ പൂട്ട് പൊളിച്ചാണ് വീടിനുള്ളിൽ കയറി നടപടികൾ സ്വീകരിച്ചത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ന്യൂഇയർ രാത്രി പരിശോധനയ്ക്ക് ഇറങ്ങിയ പൊലീസിന് കോളടിച്ചു, വെള്ളടമടിച്ച് വണ്ടിയോടിച്ചതിന് പിടിയിലായത് 116 പേർ
വീട് കുത്തിത്തുറന്ന് പരമാവധി തപ്പിയിട്ടും വിലപിടിപ്പുള്ള ഒന്നും കിട്ടിയില്ല; ഒടുവിൽ മുൻ വശത്തെ സിസിടിവി അടിച്ചുമാറ്റി മോഷ്ടാക്കൾ