ഡീംഡ് കോളേജുകൾക്ക് ഉടൻ അനുമതി നൽകും, കെസിഎച്ച്ആർ ചെയർമാൻ നിയമനത്തെ ന്യായീകരിച്ച് റോജി എം ജോൺ

Published : Nov 11, 2026, 08:52 AM IST
Roji M John

Synopsis

രാജ്യത്ത് ഇല്ലാത്ത വ്യക്തിയെയും ഈ സർക്കാരിൽ പദവികൾ ഏറ്റെടുക്കാൻ താല്പര്യം അല്ലെന്ന് അറിയിച്ചവരുടെ പേരും ഉൾപ്പെടുന്ന ശുപാർശകളാണ് സെർച് കമ്മിറ്റി മുന്നോട്ട് വെക്കുന്നതെന്നും മന്ത്രി

തിരുവനന്തപുരം: സ്വയംഭരണ കോളേജുകളിൽ സ്വാശ്രയ കോഴ്സ് തുടങ്ങാൻ സർക്കാരിന്റെ എൻഒസി വേണ്ടെന്ന് വെച്ചത് വിദ്യാർത്ഥി താല്പര്യം മുൻ നിർത്തിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ.കെസിഎച്ച്ആർ ചെയർ പേഴ്സൻ നിയമനം സുതാര്യമാണെന്നും മികച്ച ആളെയാണ് നിയമിച്ചതെന്നും റോജി എം.ജോൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാജ്യത്ത് ഇല്ലാത്ത വ്യക്തിയെയും ഈ സർക്കാരിൽ പദവികൾ ഏറ്റെടുക്കാൻ താല്പര്യം അല്ലെന്ന് അറിയിച്ചവരുടെ പേരും ഉൾപ്പെടുന്ന ശുപാർശകളാണ് സെർച് കമ്മിറ്റി മുന്നോട്ട് വെക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരള ചരിത്ര ഗവേഷണ കൗൺസിൽ ചെയർപേഴ്സനായി പ്രൊഫ. വിനോദ് കുമാർ കല്ലോലിക്കലിനെ നിയമിച്ചത് വിവാദം ആയിരുന്നു. ഡീംഡ് കോളേജുകൾക്ക് ഉടൻ അനുമതി നൽകുമെന്നും മന്ത്രി വിശദമാക്കി. സ്വകാര്യ സർവ്വകലാശാല ബില്ലിൽ ഇളവ് ഉണ്ടാകുമെന്നും ഇളവുകൾ മികച്ച വിദ്യാഭ്യാസത്തിന് വേണ്ടിയെന്നും റോജി വിശദമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മൊബൈൽ ടവറിലെ കോപ്പർ കേബിളുകൾ മുറിച്ചെടുത്ത് മോഷണം നടത്തിയയാൾ പിടിയിൽ
പുറമെ കണ്ടാൽ ആംബുലൻസ് സര്‍വീസ്, മറയാക്കി നടക്കുന്നത് കഞ്ചാവ് കടത്ത്, തിരുവനന്തപുരത്ത് യുവാവ് പിടിയിൽ