തിരുവനന്തപുരത്ത് പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്നും 20 പവനും രണ്ടു ലക്ഷം രൂപയും മോഷ്ടിച്ചു

Published : Jul 31, 2019, 10:50 PM IST
തിരുവനന്തപുരത്ത് പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്നും 20 പവനും രണ്ടു ലക്ഷം രൂപയും മോഷ്ടിച്ചു

Synopsis

വീടിന്‍റെ മുൻ വാതിൽ തകർത്ത് അകത്ത് കടന്ന കള്ളൻ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണവും പണവുമാണ് മോഷ്ടിച്ചത്

തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂരിൽ പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്നും 20 പവനും രണ്ടു ലക്ഷം രൂപയും മോഷണം പോയതായി പരാതി. വെങ്ങാനൂർ അക്ഷയകേന്ദ്രത്തിന് സമീപം ഋഷികേശിൽ ശശിധരൻ നായരുടെ വീട്ടിലാണ് മോഷണം നടന്നത്. ശശിധരൻ നായരും ഭാര്യയും ആയുർവേദ ചികിത്സക്കായി ആശുപത്രിയിലായിരുന്നതിനാൽ വീട് കഴിഞ്ഞ 6 ദിവസമായി പൂട്ടിയിട്ടിരിക്കുകയായിരുന്നു.

ബുധനാഴ്ച വൈകിട്ടോടെ വീട്ടിലെത്തിയ ബന്ധുവായ യുവാവാണ് കവർച്ച നടന്ന മനസിലാക്കി മറ്റുള്ളവരെ അറിയിച്ചത്. വീടിന്‍റെ മുൻ വാതിൽ തകർത്ത് അകത്ത് കടന്ന കള്ളൻ  അലമാരയിൽ സൂക്ഷിച്ചിരുന്ന 20 പവൻ ആഭരണവും രണ്ടു ലക്ഷത്തോളം രൂപയുമാണ് മോഷ്ടിച്ചതെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.

സഹോദരിയുടെ മകളുടെ വിവാഹാവശ്യത്തിനായി ബാങ്കിൽ നിന്നും പിൻവലിച്ച് അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടു ലക്ഷം രൂപയാണ് മോഷണം പോയത്.  എന്നാൽ വീടിന്‍റെ പൂജാമുറിയിൽ സൂക്ഷിച്ചിരുന്ന പണവും ആഭരണവും നഷ്ടപെട്ടിട്ടില്ല. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊച്ചിയിൽ അമിത വേഗതയിലെത്തിയ ബൈക്ക് അപകടത്തിൽപ്പെട്ടു; യുവാവിന് ദാരുണാന്ത്യം
പറ്റിച്ച് പൈസ വാങ്ങുന്ന റെയിൽവേ, കേസ് കൊടുക്കുമെന്ന് തിരുവനന്തപുരം കൗൺസിലർ; പേര് 'മെയിൽ', ചാർജ് 'സൂപ്പർഫാസ്റ്റ്'; യാത്രക്കാരോട് ചതിയെന്ന് പരാതി