സ്പീക്കറുടെ ഔദ്യോഗിക വാഹനത്തെ പെരുവഴിയിലാക്കി ദേശീയപാതയിലെ കുഴി

Published : Aug 09, 2021, 08:17 AM IST
സ്പീക്കറുടെ ഔദ്യോഗിക വാഹനത്തെ പെരുവഴിയിലാക്കി ദേശീയപാതയിലെ കുഴി

Synopsis

രാത്രി എട്ടരയോടെ ഇവിടെയെത്തിയ സ്പീക്കറുടെ ഔദ്യോഗിക വാഹനം കുഴിയില്‍ വീണതിന് പിന്നാലെ പഞ്ചാറാവുകയായിരുന്നു. 

ദേശീയ പാതയിലെ കുഴിയില്‍ വീണ് പഞ്ചറായി സ്പീക്കറുടെ കാര്‍. തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് ദേശീയപാതയിലെ കുഴി സ്പീക്കര്‍ എം ബി രാജേഷിന്റെ വാഹനം പെരുവഴിയിലാക്കിയത്. ദേശീയപാതയിൽ 66-ൽ കായംകുളം കെപിഎസിക്ക് സമീപത്തുവച്ചാണ് സംഭവം.  രാത്രി എട്ടരയോടെ ഇവിടെയെത്തിയ സ്പീക്കറുടെ ഔദ്യോഗിക വാഹനം കുഴിയില്‍ വീണതിന് പിന്നാലെ പഞ്ചാറാവുകയായിരുന്നു.

ഇതോടെ സ്പീക്കറെ പൊലീസ് വാഹനത്തില്‍ കൃഷ്ണപുരം കെടിഡിസിയിലേക്ക് മാറ്റി. അരമണിക്കൂറിന് ശേഷം പഞ്ചറൊട്ടിച്ച ഔദ്യോഗിക വാഹനത്തില്‍ സ്പീക്കര്‍ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു. ഹരിപ്പാട് മുതൽ കൃഷ്‌ണപുരംവരെ ദേശീയപാതയില്‍ നിരവധി കുഴികളാണുള്ളത്. നിരവധി അപകടങ്ങളും ഈ മേഖലയില്‍ പതിവാണ്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു