കാറിൽ പ്രത്യേക അറ, കടത്തിയത് 25 കിലോ കഞ്ചാവ്, ചോദ്യം ചെയ്യലിൽ ട്വിസ്റ്റ് , കൂട്ടുപ്രതി കെഎസ്ഇബി ഉദ്യോഗസ്ഥൻ

Published : Feb 09, 2025, 03:45 PM IST
കാറിൽ പ്രത്യേക അറ, കടത്തിയത് 25 കിലോ കഞ്ചാവ്, ചോദ്യം ചെയ്യലിൽ ട്വിസ്റ്റ് , കൂട്ടുപ്രതി കെഎസ്ഇബി ഉദ്യോഗസ്ഥൻ

Synopsis

 കഞ്ചാവ് കടത്തിയ കേസിലെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ജെയിംസിന്റെ പങ്ക് വ്യക്തമായത്. 

കണ്ണൂര്‍: 25 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ കൂട്ടുപ്രതിയെ എക്സൈസ് അറസ്റ്റ് ചെയ്തു. ചെറുപുഴ കെഎസ്ഇബി ഓഫീസിലെ ഉദ്യോഗസ്ഥനായ ജെയിംസ് തോമസി (53)നെയാണ് അറസ്റ്റ് ചെയ്തത്. കാറിൽ പ്രത്യേകം തയ്യാറാക്കിയ അറകളിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ജെയിംസിന്റെ പങ്ക് വ്യക്തമായത്. അന്യ സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് കടത്തിയതിൽ പ്രതി ഉൾപ്പെട്ടിട്ടുണ്ടെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ സൈബർ സെല്ലിന്റെയും കൂടി സഹായത്തോടെ ഇയാളെ അറസ്റ്റ് ചെയ്തത്. 

പാർട്ടിയിൽ തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജിൽ കുമാർ. കെകെ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ അനിൽകുമാർ.പി.കെ, രാജേന്ദ്രൻ കെകെ, അസീസ്.എ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) കൃഷ്ണൻ കെകെ, സിവിൽ എക്‌സൈസ് ഓഫീസർ ശരത്.കെ, വനിത സിവിൽ എക്സൈസ് ഓഫീസർ രതിക.എ.വി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർമാരായ ഷംജിത്ത്.എൻ, അനിൽകുമാർ.സി.വി, സൈബർ സെൽ അംഗങ്ങളായ അംഗങ്ങളായ പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) സനലേഷ്, സിവിൽ എക്സൈസ് ഓഫീസർ സുഹീഷ് എന്നിവർ ഉണ്ടായിരുന്നു.

നേരത്തെ തളിപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട നടന്നിരുന്നു. കാറിൽ കടത്തുകയായിരുന്ന 25.07 കിലോഗ്രാം കഞ്ചാവുമായാണ് യുവാവ് അറസ്റ്റിലായിൃത്. പെരിങ്ങോം മടക്കാംപൊയിലിലെ എംവി സുഭാഷ് (43) ആണ് എക്സൈസിന്റെ പിടിയിലായത്. കാറിന്റെ പ്ലാറ്റ്ഫോമിന് അടിയിലായി നിർമ്മിച്ച രഹസ്യ അറയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെകെ ഷിജിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പ്രതിയെ പിടികൂടിയത്.

അട്ടപ്പാടിയിലെ രണ്ട് ഊരുകളോട് ചേര്‍ന്ന ഇടം; ആളൊഴിഞ്ഞ കാട്ടിനുള്ളിലെത്തിയ ഉദ്യോഗസ്ഥര്‍ കണ്ടത് വൻ ചാരായ വാറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മൈക്ക് പിന്നെയും പിണങ്ങി', പക്ഷെ ഇക്കുറി പിണങ്ങാതെ മുഖ്യമന്ത്രി
പഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും സൗജന്യ ചികിത്സാ പദ്ധതിയുമായി അനിൽ അക്കര