വൈക്കത്തഷ്ടമി പ്രമാണിച്ച് ട്രെയിനുകള്‍ക്ക് താത്കാലിക സ്റ്റോപ്പ് അനുവദിച്ചു

Published : Dec 02, 2023, 04:23 AM IST
വൈക്കത്തഷ്ടമി പ്രമാണിച്ച് ട്രെയിനുകള്‍ക്ക് താത്കാലിക സ്റ്റോപ്പ് അനുവദിച്ചു

Synopsis

ഡിസംബര്‍ മൂന്നാം തീയ്യതി മുതല്‍ ആറാം തീയ്യതി വരെ ഒരു മിനിറ്റ് സ്റ്റോപ്പാണ് ട്രെയിനുകള്‍ക്ക് അനുവദിച്ചിരിക്കുന്നത്

കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ വൈക്കത്തഷ്ടമി ഉത്സവം പ്രമാണിച്ച് നാല് ട്രെയിനുകള്‍ക്ക് വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. ഡിസംബര്‍ മൂന്നാം തീയ്യതി മുതല്‍ ആറാം തീയ്യതി വരെ നാല് ദിവസമായിരിക്കും താത്കാലിക സ്റ്റോപ്പെന്ന് റെയില്‍വെ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഒരു മിനിറ്റാണ് സ്റ്റോപ്പിന്റെ ദൈര്‍ഘ്യം. ട്രെയിനുകളുടെ വിശദാംശങ്ങള്‍ ഇങ്ങനെ.

  • ട്രെയിന്‍ നമ്പര്‍ 16650 നാഗര്‍കോവില്‍ - മംഗലാപുരം സെന്‍ട്രന്‍ പരശുറാം എക്സ്പ്രസ് - രാവിലെ 09.50ന്
  • ട്രെയിന്‍ നമ്പര്‍ 16649 മംഗലാപുരം സെന്‍ട്രല്‍ - നാഗര്‍കോവില്‍ ജംഗ്ഷന്‍ പരശുറാം എക്സ്പ്രസ് - ഉച്ചയ്ക്ക് ശേഷം 02.55ന്
  • ട്രെയിന്‍ നമ്പര്‍ 16301 ഷൊര്‍ണൂര്‍ ജംഗ്ഷന്‍ - തിരുവനന്തപുരം സെന്‍ട്രല്‍ വേണാട് എക്സ്പ്രസ് - വൈകുന്നേരം 6.15
  • ട്രെയിന്‍ നമ്പര്‍ തിരുവനന്തപുരം സെന്‍ട്രല്‍ - എറണാകുളം ജംഗ്ഷന്‍ വഞ്ചിനാട് എക്സ്പ്രസ് - രാത്രി 09.32

ഡിസംബര്‍ അഞ്ചിനാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി. ആറാം തീയതിയാണ് ആറാട്ട്. ഏഴാം ഉത്സവ ദിനമായ നവംബര്‍ 30 നാണ് ഋഷഭവാഹന എഴുന്നള്ളിപ്പ്. എട്ടാം ഉത്സവദിനമായ ഡിസംബര്‍ ഒന്നിന് വടക്കുംചേരിമേല്‍ എഴുന്നള്ളിപ്പും ഡിസംബര്‍ രണ്ടിന് തെക്കുംചേരിമേല്‍ എഴുന്നള്ളിപ്പും നടക്കും.

 ഡിസംബര്‍ മൂന്ന് രാത്രി 11 മുതല്‍ ആറിന് രാവിലെ എട്ടു മണി വരെ വൈക്കം നഗരസഭാ പരിധിയിലുള്ള പ്രദേശത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രദേശത്തെ മദ്യവില്‍പ്പനകടകള്‍ തുറക്കാനോ പ്രവര്‍ത്തനം നടത്താനോ പാടില്ല. നിരോധിത കാലയളവില്‍ മദ്യത്തിന്റെയും മറ്റു ലഹരിവസ്തുക്കളുടെയും അനധികൃത വില്‍പ്പന തടയുന്നതിനായി കര്‍ശനനടപടി സ്വീകരിക്കാന്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍, ജില്ലാ പൊലീസ് മേധാവി എന്നിവരെ ചുമതലപ്പെടുത്തിയെന്ന് കളക്ടര്‍ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുവതിയുടെ ഫോട്ടോ, വിധവയെന്നും കുഞ്ഞിന് അസുഖമെന്നും പോസ്റ്റ്; ഭാര്യയുടെ ഫോൺ നമ്പർ ഉപയോഗിച്ച് യുവാവിൻ്റെ തട്ടിപ്പ്; പ്രതി അറസ്റ്റിൽ
കോതമംഗലം ഐപിസി ബഥേൽ ചർച്ച് ഹാളിന്‍റെ മുറ്റത്ത് മതിലിൽ ഒരു അനക്കം, ആദ്യം കണ്ടത് പാസ്റ്റർ! ഒരു മാളത്തിൽ 3 മൂർഖൻ പാമ്പുകൾ