കോഴിക്കോട് 16 കാരിയോട് ഗ്രൗണ്ടില്‍ വച്ച് കായിക പരിശീലകന്‍ ലൈംഗികാതിക്രമം നടത്തി, അറസ്റ്റിൽ

Published : Dec 27, 2025, 07:33 PM IST
kozhikode pocso case

Synopsis

പരിശീലനം നടത്തുന്ന ഗ്രൗണ്ടില്‍ വച്ച് പരിശീലനം നടത്തുന്നതിനിടെ ഇയാള്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കുട്ടി വിവരം വീട്ടിൽ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ കായിക പരിശീലകന്‍ പിടിയില്‍. വയനാട് പടിഞ്ഞാറേത്തറ സ്വദേശി ചന്നവയല്‍ മഠത്തുവയല്‍ രാജീവന്‍(35) ആണ് പതിനാറുകാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായത്. ഇയാളെ പോക്‌സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

ഗ്രൗണ്ടില്‍ വച്ച് പരിശീലനം നടത്തുന്നതിനിടെ ഇയാള്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കുട്ടി വിവരം വീട്ടിൽ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കളാണ് പയ്യോളി പൊലീസില്‍ പരാതി നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ രാജീവനെ റിമാന്റ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്വകാര്യ ബസുകൾക്ക് പണി കൊടുത്ത് 'ഇടത് കൗൺസിലർമാർ'; പെരുമ്പാവൂർ നഗരത്തിലെ പ്രധാന പാത ഒഴിവാക്കി ഇടവഴി കയറിയ ബസുകളെ റിവേഴ്‌സ് എടുപ്പിച്ചു
കല്ല്യാണച്ചടങ്ങിന് തീ തുപ്പിയ കാർ, നിറം മാറ്റാൻ നോക്കിയിട്ടും വിടാതെ എംവിഡി; കാറിന്‍റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാൻ തീരുമാനം