അപൂര്‍വ്വ സൗഹ്യദത്തിന്റെ കഥ പറഞ്ഞ് അണ്ണാന്‍ കുഞ്ഞും ആടും

Published : Feb 28, 2022, 12:48 PM IST
അപൂര്‍വ്വ സൗഹ്യദത്തിന്റെ കഥ പറഞ്ഞ് അണ്ണാന്‍ കുഞ്ഞും ആടും

Synopsis

എട്ട് മാസമായുള്ള ഈ സൗഹൃദം പതിവ് തെറ്റാതെ തുടരുകയാണ്. വീട്ടുകാരുമായും വീട്ടിലെ ആടുമായും അണ്ണാൻ സൗഹൃദം പങ്കുവെക്കുന്നത് കൗതുകത്തോടെ നോക്കുകയാണ് നാട്ടുകാര്‍

മലപ്പുറം: അപൂര്‍വ്വ സൗഹ്യദത്തിന്റെ കഥ പറയുകയാണ് മാണൂര്‍ വെള്ളാട്ട് വളപ്പില്‍ കുഞ്ഞലവിയുടെ വീട്ടില്‍ വിരുന്നെത്തുന്ന അണ്ണാന്‍ കുഞ്ഞും ആടും. എട്ട് മാസമായുള്ള ഈ സൗഹൃദം പതിവ് തെറ്റാതെ തുടരുകയാണ്. വീട്ടുകാരുമായും വീട്ടിലെ ആടുമായും അണ്ണാൻ സൗഹൃദം പങ്കുവെക്കുന്നത് കൗതുകത്തോടെ നോക്കുകയാണ് നാട്ടുകാര്‍. മകന്‍ അബ്ദുല്‍ ഖയ്യൂമിന്റെയും വീട്ടിലെ ആടായ മണികുട്ടിയുടെയും കളിക്കൂട്ടുകാരനാണ് അണ്ണാന്‍ കുഞ്ഞ്.

അണ്ണാന്‍ കുഞ്ഞിനെ ശുശ്രൂഷിച്ച് വിട്ടയച്ചെങ്കിലും സൗഹൃദം തുടര്‍ന്ന് അത് എന്നും വീട്ടിലെത്തും. അണ്ണാൻ മണിക്കൂറുകളാണ് വീട്ടില്‍ ചെലവഴിക്കുക. വീട്ടുകാര്‍ കൊടുക്കുന്ന ഭക്ഷണം കഴിക്കും. ആടിന് മുത്തം നല്‍കി അണ്ണാൻ തിരിച്ചുപോകും. ഇതാണ് ഇവിടത്തെ സ്ഥിരം കാഴ്ച. സൗഹൃദ കൂട്ടായ്മയുടെ കഥകള്‍ പലരും സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കുവെച്ചതോടെ ചര്‍ച്ചയാകുകയാണ് ഈ സൗഹൃദം. 

സ്ത്രീയുടെ കണ്ണിൽ പൊടിവിതറി മാലമോഷ്ടിച്ച് മുങ്ങി, പ്രതിയെ പിടികൂടി പൊലീസ്

കൊല്ലം: ജോലിക്ക് പോകുകയായിരുന്ന സ്ത്രീയുടെ കണ്ണിൽ പൊടിവിതറി സ്വർണ്ണം കവർന്ന് സ്കൂട്ടറിൽ കടന്നുകളഞ്ഞയാളെ പിടികൂടി പൊലീസ്. വാളക്കേട് സ്വദേശിനുടെ ഒന്നേകാൽ പവന്റെ മാലയാണ് ഇടമൺ സ്വദേശി ജമാലുദ്ദീൻ കവർന്നത്. കഴിഞ്ഞ ദിവസം വിളക്കുവെട്ടത്ത് വച്ചാണ് ഇയാൾ സ്ത്രീയുടെ മാല പറിച്ചെടുത്ത് ഓടിയത്. 

സ്ഥിരമായി പുല്ലുപറിക്കാനെന്ന തരത്തിൽ ഈ പ്രദേശത്ത് എത്തിയിരുന്ന ജലാലുദ്ദീൻ ദിവസങ്ങളായി സ്ത്രീയെ പിന്തുടരുന്നുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പുനലൂർ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം വൈകിട്ട് ജമാലുദീനെ അണ്ടൂർ പച്ചയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

എസ്ഐമാരായ ഹരീഷ്, അജികുമാർ ,ജീസ് മാത്യു, എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച മാല ഇടമണിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ച ഇയാൾ 30000 രൂപ കൈപ്പറ്റിയതായും ഇതിൽ 12000 രൂപ എടുത്ത് കടം വീട്ടിയതായും പൊലീസ് കണ്ടെത്തി. ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. 

വനിതാ ഡോക്ടര്‍ ഫ്‌ളാറ്റിലെ പതിനാലാം നിലയില്‍ നിന്നും വീണ് മരിച്ച നിലയില്‍; ആത്മഹത്യയെന്ന് സൂചന

കൊച്ചി: കൊച്ചിയില്‍ വനിതാ ഡോക്ടറെ ഫ്ലാറ്റില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ രേഷ്മ ആന്‍ എബ്രഹാം (27) ആണ് മരിച്ചത്. ഫ്ലാറ്റിലെ പതിനാലാം നിലയില്‍ നിന്നാണ് രേഷ്മ വീണത്. ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്. 

പത്തനംതിട്ട കോയിപ്പുറം, പുല്ലാട്, കുളത്തുമ്മാട്ടക്കല്‍ ബെതേസ്ദോ വീട്ടില്‍ ജോര്‍ജ് എബ്രഹാമിന്റെ മകളായ രേഷ്മ  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ റസിഡന്റ് ഡോക്ടറാണ്. ശനിയാഴ്ച പുലര്‍ച്ചെയാണ് രേഷ്മ താമസസ്ഥലമായ ചിറ്റൂരിലെ ഫ്‌ളാറ്റിന്റെ 14-ാം നിലയില്‍ നിന്നും ചാടിയത്.  കെട്ടിടത്തില്‍ നിന്നും വീണ രേഷ്മ തല്‍ക്ഷണം മരണപ്പെട്ടു. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് ശേഷം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വേലസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യം; ആനമങ്ങാട് പൂരത്തിനിടെ അടിപിടി, നാല് പേര്‍ അറസ്റ്റില്‍
വാടക കാർ തർക്കം; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ