കേരളത്തിലെ 38 തദ്ദേശ ഭരണ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. അടുത്ത മാസം 5 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ട്, അന്തിമ പട്ടിക 19 ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: കേരളത്തിലെ 38 തദ്ദേശ ഭരണ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പിനായി കരട് വോട്ടര്‍ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. അന്തിമ പട്ടിക അടുത്ത മാസം 19 ന് പ്രസിദ്ധീകരിക്കുമെന്ന് കമ്മീഷണര്‍ എൻ ശേഷാദ്രിനാഥൻ അറിയിച്ചു. അടുത്ത മാസം 5 വരെ പേരു ചേര്‍ക്കാം. എറണാകുളം കോഴിക്കോട് കോര്‍പറേഷനുകളിലെ ഓരോ വാര്‍ഡുകള്‍, മൂന്ന് വീതം നഗരസഭാ ജില്ലാ പഞ്ചായത്ത് വാര്‍ഡുകള്‍, ഏഴ് ബ്ലോക്ക് പഞ്ചായത്ത്, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവയിലേയ്ക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player