
അമ്പലപ്പുഴ: ഗുജറാത്തിലെ വഡോദരയില്‍ നടക്കുന്ന ദേശീയ യൂത്ത് അത്‌ലറ്റിക്‌സിലെ ആദ്യ ദിനത്തില്‍ അമ്പലപ്പുഴ സ്വദേശിയായ ശ്രീലക്ഷ്മിക്ക് സ്വര്‍ണ്ണ നേട്ടം. പോള്‍വാള്‍ട്ട് വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയാണ് ശ്രീലക്ഷ്മി കേരളത്തിന്‍റെ അഭിമാനമായി മാറിയത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 14-ാം വാര്‍ഡില്‍ കാക്കാഴം വെള്ളം തെങ്ങില്‍ ശ്രീലതയുടെ മകള്‍ ആര്‍ ശ്രീലക്ഷമി ജീവിതദുരിതങ്ങള്‍ പിന്നിട്ടാണ് സ്വര്‍ണ്ണ മെഡല്‍ നേടിയത്.
നീര്‍ക്കുന്നം എസ് ഡി വി ഗവണ്‍മെന്റ് യു പി സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ഫിസിക്കല്‍ ട്രയിനറായ അധ്യാപകന്‍ ശ്രീലക്ഷ്മിയിലെ കായിക താരത്തെ കണ്ടെത്തിയത്. പാലായില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ സ്വര്‍ണ്ണവും, ഭോപ്പാലില്‍ നടന്ന നാഷണല്‍ സ്‌കൂള്‍ ഗയിംസില്‍ വെങ്കലവും നേടിയ ശ്രീലക്ഷ്മി തുടക്കത്തില്‍ ലോങ്ങ്ജമ്പിലും ഹര്‍ഡില്‍സിലുമായിരുന്നു മികവുറ്റ നേട്ടങ്ങള്‍ കൈവരിച്ചത്. പിന്നീട് പോള്‍വാള്‍ട്ടിലേക്കു തിരിയുകയായിരുന്നു.
പ്രദീപിന്റെ ഇടപെടലില്‍ കായികരംഗത്തെ കൂടുതല്‍ പഠനത്തിനും പരിശീലനത്തിനുമായി പാലക്കാട്ടെ കല്ലടി സ്‌കൂളില്‍ പ്രവേശനം നേടി. പിന്നീട്, പോള്‍വാള്‍ട്ടില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. രാമചന്ദ്രനും ജാഫറുമായിരുന്നു പരിശീലകര്‍. തുടര്‍ന്ന്, പാലായിലെ ജയിംസ് അക്കാഡമിയിലെത്തി സതീഷ് കുമാറിന്റെ പരിശീലനവും സ്വീകരിച്ചു മുന്നേറുന്നതിനിടെയാണ് 2.50 മീറ്റര്‍ ദൂരം പിന്നിട്ട് ഗുജറാത്തില്‍ സ്വര്‍ണ്ണം നേടിയത്.
ചെറുപ്പത്തിലേ അച്ഛന്‍ നഷ്ടപ്പെട്ട ശ്രീലക്ഷ്മിയേയും, സഹോദരന്‍ ഹരിയേയും ചെമ്മീന്‍ പൊളിച്ചും, തൊഴിലുറപ്പു ജോലി ചെയ്തു കിട്ടുന്ന തുച്ഛമായ തുകയില്‍ നിന്നു മിച്ചം പിടിച്ചാണ് അമ്മ ശ്രീലത സംരക്ഷിക്കുന്നത്. പോള്‍വാള്‍ട്ടില്‍ നിലവിലുളള ദേശീയ റെക്കോഡ് മറികടക്കാനുള്ള ശ്രീലക്ഷ്മിയുടെ ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ ഇനിയുമേറെ കഷ്ടപ്പെടാന്‍ തയ്യാറാണന്നും ശ്രീലത പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam