അച്ഛന്റെ ഓർമ്മകൾക്ക് മുന്നിൽ കണ്ണീർപൂക്കൾ, ആ​ഗ്രഹം പോലെ ശ്രീലക്ഷ്മി കതിർമണ്ഡപത്തിലേക്ക്; താലികെട്ട് ഇന്ന്

Published : Jul 14, 2023, 09:12 AM IST
അച്ഛന്റെ ഓർമ്മകൾക്ക് മുന്നിൽ കണ്ണീർപൂക്കൾ, ആ​ഗ്രഹം പോലെ ശ്രീലക്ഷ്മി കതിർമണ്ഡപത്തിലേക്ക്; താലികെട്ട് ഇന്ന്

Synopsis

അച്ഛന്റെ ചിത്രത്തിനു മുന്നിൽ പ്രാർത്ഥിച്ച് കണ്ണീരോടെയാണ് ശ്രീലക്ഷ്മി താലികെട്ടിനായി പോയത്. വിവാഹത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് ശ്രീലക്ഷ്മിയുടെ അച്ഛൻ രാജു കൊല്ലപ്പെടുന്നത്. വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് നാട്ടുകാരനായ യുവാവും സംഘവുമാണ് രാജുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.   

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ വിവാഹദിവസം അച്ഛൻ കൊല്ലപ്പെട്ട ശ്രീലക്ഷ്മിയുടെ വിവാ​ഹം ഇന്ന് നടക്കും. ശിവ​ഗിരി അമ്പലത്തിൽ വെച്ചാണ് വിവാഹം. അച്ഛന്റെ ചിത്രത്തിനു മുന്നിൽ പ്രാർത്ഥിച്ച് കണ്ണീരോടെയാണ് ശ്രീലക്ഷ്മി താലികെട്ടിനായി പോയത്. വിവാഹത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് ശ്രീലക്ഷ്മിയുടെ അച്ഛൻ രാജു കൊല്ലപ്പെടുന്നത്. വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് നാട്ടുകാരനായ യുവാവും സംഘവുമാണ് രാജുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. 

അക്രമികൾ ലക്ഷ്യം വെച്ചത് വധുവിനെയാണെന്നും ശ്രീലക്ഷ്മിയെയാണ് ആദ്യം ആക്രമിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു. ശ്രീലക്ഷ്മിയെയും വീട്ടില്‍ ഉണ്ടായിരുന്ന മറ്റ് സ്ത്രീകളെയും അക്രമികള്‍ ആക്രമിച്ചിരുന്നു. തടയാൻ ചെന്നപ്പോഴാണ് ശ്രീലക്ഷ്മിയുടെ അച്ഛന്‍ രാജുവിന് അടിയേറ്റത്. അക്രമികൾ ആശുപത്രി വരെ പിന്തുടർന്നുവെന്നും മരിച്ചു എന്നറിഞ്ഞപ്പോൾ രക്ഷപ്പെട്ടുവെന്നും ശ്രീലക്ഷ്മിയുടെ ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു. 

പ്രസവത്തെ തുടർന്ന് വൃക്ക തകരാറിലായി യുവതിയുടെ മരണം: ചികിത്സാ പിഴവെന്ന് ആരോപിച്ച് കുടുംബം

കൊല്ലപ്പെട്ട രാജു ഗൾഫിൽ നിന്ന് മടങ്ങി വന്ന ശേഷം നാട്ടിൽ ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മകളുടെ വിവാഹത്തിനായി ജിഷ്ണു സമീപിച്ചെങ്കിലും കുടുംബ പശ്ചാത്തലം മോശമായതിനെ തുടർന്ന് വിസമ്മതിക്കുകയായിരുന്നു. ഇതിനെ തുടർന്നുള്ള വൈരാ​ഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വിവാഹവീട്ടിൽ ആളില്ലാത്ത സമയം നോക്കി പ്രശ്നമുണ്ടാക്കി രാജുവിനെ കൊലപ്പെടുത്തുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ മുന്‍ സുഹൃത്ത് ജിഷ്ണു ഉള്‍പ്പെടെ നാല് പേർ പൊലീസ് പിടിയിലായി. വടശ്ശേരിക്കോണം സ്വദേശിയായ ജിഷ്ണു, ജിജിൻ, ശ്യം, മനു എന്നിവരുൾപ്പെട്ട നാല് പേരെയാണ് വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തത്. 

സ്മിതയുടെ മരണം കൊലപാതകം; ദുരൂഹതയുടെ ചുരുളഴിച്ച് ക്രൈം ബ്രാഞ്ച്; കുറ്റം സമ്മതിച്ച് യുവതി: അറസ്റ്റ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'കേര’ അപേക്ഷാ ജനുവരി 31 വരെ നീട്ടി; കർഷക ഉൽപ്പാദക വാണിജ്യ കമ്പനികൾക്ക് സുവര്‍ണാവസരം
ഓട്ടോയെ മറികടക്കുന്നതിനിടെ അതേ ഓട്ടോയിൽ ബൈക്കിടിച്ച് അപകടം; പാലക്കാട് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം