കുട്ടികൾക്ക് അഭിരുചിയും കഴിവും തെളിയിക്കാൻ അവസരം ഒരുക്കും; ആകാശവാണി പ്രോഗ്രാം അസിസ്റ്റന്റ് ഡയറക്ടർ ശ്രീറാം

By Web TeamFirst Published Jan 25, 2020, 11:47 AM IST
Highlights

പ്രതിസന്ധികൾ സർവ്വ സാധാരണം ആണെന്നും അവയെ തരണം ചെയ്യാൻ മനസിനെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും ഗായകന്‍ കൂടിയായ ശ്രീറാം കുട്ടികൾക്ക് ആത്മവിശ്വാസം പകർന്നു നൽകി.

തിരുവനന്തപുരം: ആകാശവാണിയിൽ കുട്ടികൾക്ക് അഭിരുചിയും കഴിവും തെളിയിക്കാൻ അവസരം ഒരുക്കുമെന്ന് ആകാശവാണി പ്രോഗ്രാം അസിസ്റ്റന്റ് ഡയറക്ടർ ശ്രീറാം. ഒആർസി നടത്തിവരുന്ന ജീവിത നൈപുണ്യ വിദ്യാഭ്യാസ ക്യാമ്പ് SMART 40 യുടെ ഭാഗമായി വഴുതക്കാട് ബ്ലൈൻഡ് സ്‌കൂളിൽ 22 നd ആരംഭിച്ച പരിപാടിയുടെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീറാം.

പ്രതിസന്ധികൾ സർവ്വ സാധാരണം ആണെന്നും അവയെ തരണം ചെയ്യാൻ മനസിനെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും ​ഗായകൻ കൂടിയായ ശ്രീറാം കുട്ടികൾക്ക് ആത്മവിശ്വാസം പകർന്നു നൽകി. കുട്ടികൾക്കായി ഗാനങ്ങൾ ആലപിച്ച അദ്ദേഹം ക്യാമ്പിനു പുത്തൻ ഉണർവും നൽകി. 

കുറവുകൾ ഒരിക്കലും നേട്ടങ്ങൾ കൈവരിക്കാനുള്ള തടസങ്ങളല്ലെന്ന് ഐജി. പി വിജയൻ പറഞ്ഞു. അന്ധ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കായി എസ്പിസി  ഉടൻ ആരംഭിക്കുമെന്നും ആദ്യം വഴുതക്കാട് സ്‌കൂളിൽ ആകും ആരംഭിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ചിത്ര ലേഖ, പ്രധാന അധ്യാപകൻ അബ്‌ദുൾ ഹക്കിം, ഒആർസി നോഡൽ അധ്യാപകൻ വിനോദ് ബി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
 

click me!