സൗജന്യമായി 230 വീടുകൾ നൽകി, 120 കൂടി തറക്കല്ലിടുന്നു; ലക്ഷ്യം 1000 വീടുകൾ, 'ഗൃഹ ശോഭ'യിൽ നിര്‍ധനര്‍ക്ക് കരുതൽ

Published : Feb 09, 2025, 07:55 PM IST
സൗജന്യമായി 230 വീടുകൾ നൽകി, 120  കൂടി തറക്കല്ലിടുന്നു; ലക്ഷ്യം 1000 വീടുകൾ, 'ഗൃഹ ശോഭ'യിൽ നിര്‍ധനര്‍ക്ക് കരുതൽ

Synopsis

2022-ല്‍ ആരംഭിച്ച 'ഗൃഹ ശോഭ' സംരംഭം സ്ത്രീകള്‍ നയിക്കുന്നതും നിര്‍ധനരായ കുടുംബങ്ങള്‍ക്കും 1,000 സൗജന്യ വീടുകള്‍ നല്‍കാന്‍ ലക്ഷ്യമിടുന്നു.  

പാലക്കാട്:  പാലക്കാട് ജില്ലയിലെ സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന കുടുംബങ്ങള്‍ക്ക് 120 വീടുകള്‍ വച്ചുനൽകി ഗൃഹ ശോഭ 2025 പദ്ധതി. പിഎന്‍സി മേനോനും ശോഭാ മേനോനും ചേര്‍ന്ന് 1994-ല്‍ സ്ഥാപിച്ച ശ്രീ കുറുംബ എജ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റാണ് അധഃസ്ഥിത കുടുംബങ്ങളെ സഹായിക്കാനുള്ള ദൗത്യത്തിൽ വലിയ മുന്നേറ്റം നടത്തിയത്. ഭൂരഹിതരായ 13 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാന്‍ അഞ്ച് സെന്റ് വീതം ഭൂമിയും നല്‍കി. കഴിഞ്ഞ വര്‍ഷം ട്രസ്റ്റ് വിജയകരമായി 110 വീടുകള്‍ ലഭ്യമാക്കിയിരുന്നു. ഇതോടെ മൊത്തം 230 സൗജന്യ വീടുകള്‍ അര്‍ഹരായ കുടുംബങ്ങള്‍ക്ക് കൈമാറി.

1,000 സൗജന്യ വീടുകള്‍ നല്‍കാന്‍ ലക്ഷ്യമിടുന്ന ഈ സംരംഭം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് അപര്യാപ്തമായ ഭവനങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരു ചുവടുവെപ്പാണ്. ഈ പ്രയത്‌നം തുടര്‍ന്നുകൊണ്ട് 2025 മാര്‍ച്ചില്‍ 120 വീടുകള്‍ക്കുകൂടി തറക്കല്ലിടും. റവന്യൂ, ഹൗസിംഗ് മന്ത്രി അഡ്വ കെ രാജന്‍, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി.  

''സുരക്ഷിതമായ ഒരു വീട് എണ്ണമറ്റ സാധ്യതകള്‍ക്കുള്ള തുടക്കമാണ്. ഗൃഹ ശോഭ സംരംഭത്തിലൂടെ, സ്ത്രീകള്‍ നയിക്കുന്ന കുടുംബങ്ങളെ തടസ്സങ്ങള്‍ മറികടന്ന് ശോഭനമായ ഭാവി കെട്ടിപ്പടുക്കാന്‍ പ്രാപ്തരാക്കുന്നു. ഈ യാത്രയിലൂടെ വീടുകള്‍ നല്‍കുന്നതിനേക്കാളുപരി ഇത് വരും തലമുറകള്‍ക്ക് ശാക്തീകരണത്തിന്റെയും പ്രതീക്ഷയുടെയും ഒരു പാരമ്പര്യം സൃഷ്ടിക്കുന്നതു കൂടിയാണെന്ന് ട്രസ്റ്റ് അധികൃതര്‍ പറഞ്ഞു.

ശ്രീ കുറുംബ എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റില്‍, സമഗ്രമായ സാമൂഹിക വികസനത്തിലൂടെ ശാശ്വതമായ മാറ്റം സൃഷ്ടിച്ചുകൊണ്ട് ജീവിതത്തെ പരിവര്‍ത്തനം ചെയ്യാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ശോഭ ഗ്രൂപ്പിന്റെ സ്ഥാപകനും ശ്രീ കുറുംബ എജ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പിന്നിലെ ദര്‍ശകനുമായ പിഎന്‍സി മേനോനും പറഞ്ഞു.

വേണ്ടത് അപൂര്‍വ ഗ്രൂപ്പ് രക്തം, അവസാന നിമിഷവും ആളെ തേടി ഓട്ടം; എല്ലാം അവസാനിപ്പിക്കാം, ഡോണര്‍ രജിസ്ട്രി റെഡി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുട്ടികളേ സന്തോഷവാര്‍ത്ത! ഇത്തവണ ക്രിസ്മസ് അവധി പത്ത് ദിവസമല്ല, അതിലുമേറെ, ഉത്തരവെത്തി, യാത്രകളും ആഘോഷങ്ങളും പ്ലാൻ ചെയ്തോളൂ
തൊഴിലാളികളുമായി പുറപ്പെട്ട ലോറി കൊക്കയിലേക്ക് വീണു, 21 പേർ മരിച്ചതായി സംശയം, സംഭവമറിഞ്ഞത് 4 ദിവസത്തിന് ശേഷം