'മാലിന്യങ്ങളിൽ നിറഞ്ഞ് അടുക്കളയും പരിസരവും' ആരോഗ്യ വിഭാഗം പരിശോധന, ആലപ്പുഴയിൽ ചപ്പാത്തി യൂണിറ്റ് അടപ്പിച്ചു

Published : Jun 18, 2024, 10:01 PM IST
'മാലിന്യങ്ങളിൽ നിറഞ്ഞ് അടുക്കളയും പരിസരവും' ആരോഗ്യ വിഭാഗം പരിശോധന, ആലപ്പുഴയിൽ ചപ്പാത്തി യൂണിറ്റ് അടപ്പിച്ചു

Synopsis

ചാത്തനാട് വാർഡിൽ മാത്യു ജേക്കബിന്റെ ഉടമസ്ഥതയിലുള്ള ബെർഷെബാ ചപ്പാത്തി മേക്കിംഗ് സ്ഥാപനത്തിനെതിരെ ആണ് നടപടി.

ആലപ്പുഴ: ആലപ്പുഴ നഗരസഭ ആരോഗ്യ വിഭാഗം വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യങ്ങൾ കണ്ടെത്തിയ ഒരു സ്ഥാപനം അടപ്പിച്ചു. ചാത്തനാട് വാർഡിൽ മാത്യു ജേക്കബിന്റെ ഉടമസ്ഥതയിലുള്ള ബെർഷെബാ ചപ്പാത്തി മേക്കിംഗ് സ്ഥാപനത്തിനെതിരെ ആണ് നടപടി.

അടുക്കളയും പരിസരവും മാലിന്യങ്ങളും, മലിനജലത്താലും നിറഞ്ഞു നിൽക്കുന്ന അവസ്ഥയിലും, ചപ്പാത്തി മലിനജലത്താൽ വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിക്കുന്നതായും, മലിനജല ടാങ്ക് പൊട്ടി ഒലിച്ച് പരിസരം മുഴുവൻ മലിനജലം നിറഞ്ഞ നിലയിലും, തൊഴിലാളികൾ മാസ്ക്, ഏപ്രൺ എന്നിവ ഉപയോഗിക്കാതിരിക്കുകയും, ബാത്ത് റൂമിലെ മലിനജലം കെട്ടിടത്തിനു ചുറ്റും കെട്ടിക്കിടക്കുന്നതായും പരിശോധനയിൽ കണ്ടെത്തി. 

അനധികൃത പാചക ഷെഡ് നിർമ്മിക്കുകയും, സ്ഥാപനത്തിന് ലൈസൻസ് ഇല്ലാത്ത സാഹചര്യത്തിലും, സാനിറ്റേഷൻ കണ്ടീഷൻ മോശമായ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത് സ്ഥാപനം അടപ്പിച്ചു. ചാത്തനാട് സുരേഷിന്റെ ഉടമസ്ഥതയിലുള്ള വൈഎംസിഎ കൊമ്പൗണ്ടിലെ ഹോട്ടലിൽ ഫ്രിഡ്ജിനുള്ളിൽ ആഹാരസാധനങ്ങൾ ഒന്നിച്ചു സൂക്ഷിച്ചിരിക്കുന്നതായും, അടുക്കള, വാഷ് ബെയ്സൺ, പാകം ചെയ്യുന്ന അടുപ്പ്, എന്നിവ വൃത്തിഹീനമായതായും കണ്ടെത്തി. 

പൊതു ശുചീകരണ ന്യൂനതകൾ പരിഹരിക്കുന്നതിനും, ലൈസൻസ് എടുക്കുന്നതിനും നോട്ടീസ് നൽകി. ഹെൽത്ത് ഇൻസ്പെക്ടർ ഷാംകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പി എച്ച് ഐ മാരായ, ഒ സാലിൻ, എ ജെ ജസീന, ബി ഷാലിമ, എന്നിവർ പങ്കെടുത്തു. 

ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്‌ത ഭക്ഷണം മോശമെങ്കില്‍ എങ്ങനെ പരാതി നല്‍കാം?

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമ്മയും മകനും വീടിനുള്ളിൽ രണ്ട് മുറികളിൽ തൂങ്ങിമരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസ്, മരണകാരണം വ്യക്തമല്ല
വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റു, വയോധികന്റെ മരണത്തിൽ ഒരാൾ പിടിയിൽ