സംസ്ഥാന ഫൂട്ട് വോളി കോഴിക്കോടിന് ഇരട്ട കിരീടം

Published : Apr 03, 2019, 10:27 PM IST
സംസ്ഥാന ഫൂട്ട് വോളി കോഴിക്കോടിന് ഇരട്ട കിരീടം

Synopsis

വനിതാ വിഭാഗത്തിൽ കോഴിക്കോട് കണ്ണൂരിനെ പരാജയപ്പെടുത്തിയാണ് സ്വർണ്ണം നേടിയത് സ്കോർ ( 2 - 1 ). കോഴിക്കോടിന് വേണ്ടി ജി വി.എച്ച്  എസ് നടക്കാവിലെ അലക്സി ബാ പ. സാംസൻ, വി ഭാഗ്യശ്രീ എന്നിവരാണ് ജേഴ്സി - അണിഞ്ഞത്.  മൂന്നാം സ്ഥാനം എർണാകുളം ജില്ല നേടി

കോഴിക്കോട് : രണ്ടാമത് സംസ്ഥാന സീനർ ഫൂട്ട് വോളി ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം ഫൈനലിൽ കോഴിക്കോട്‌ വയനാടിനെ 2-1  ന് പരാജയപ്പെടുത്തി രണ്ടാം തവണയും കോഴിക്കോട് ചാമ്പ്യൻമാരായി. പുരുഷ വിഭാഗത്തിൽ വെങ്കല മെഡൽ എർണാകുളം കരസ്തമാക്കി. കോഴിക്കോടിന് വേണ്ടി  ഇന്ത്യൻ താരങ്ങളായ മുഹമ്മദ് നൗഫൽ, അനു കൃഷ്ണദാസ് എന്നിവരാണ് ജേഴ്സി അണിഞ്ഞത്. 

വനിതാ വിഭാഗത്തിൽ കോഴിക്കോട് കണ്ണൂരിനെ പരാജയപ്പെടുത്തിയാണ് സ്വർണ്ണം നേടിയത് സ്കോർ ( 2 - 1 ). കോഴിക്കോടിന് വേണ്ടി ജി വി.എച്ച്  എസ് നടക്കാവിലെ അലക്സി ബാ പ. സാംസൻ, വി ഭാഗ്യശ്രീ എന്നിവരാണ് ജേഴ്സി - അണിഞ്ഞത്.  മൂന്നാം സ്ഥാനം എർണാകുളം ജില്ല നേടി. 

സമാപന ചടങ്ങിൽ ഫൂട്ട് വോളി അസ്സോസിയേഷൻ ദേശീയ സെക്രട്ടറി ജനറൽ എ കെ മുഹമ്മദ് അഷ്റഫ് വിജയികൾക്കുള്ള ട്രോഫി കളും മെഡലുകളും വിതരണം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി മുഹമ്മദ് നജീബ്  അദ്ധ്യക്ഷത വഹിച്ചു. ഇ പ്രതോഷ് കുമാർ , എസ്. സ്മിത എന്നിവർ സംസാരിച്ചു. അമൽ സേതുമാധവൻ സ്വാഗതവും ജില്ലാ സെക്രട്ടി പി.പി.ഇസ്മായിൽ ഷാ നന്ദിയും പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
ചേന വിത്തിൽ നിന്ന് മുളച്ച് പൊന്തിയത് വാഴക്കുല, അമ്പരപ്പിൽ വീട്ടുകാരും നാട്ടുകാരും