നാട്ടിലെ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്, സജീവ ബോധവൽക്കരണം, തൂഫാൻ പരിശോധനയിൽ കയ്യിലെ പുസ്തകത്തിൽ നിന്ന് തൂക്കിയത് എംഡിഎംഎ

Published : Jun 30, 2026, 10:41 AM IST
State president of the local anti drug organization

Synopsis

പത്തനംതിട്ടയിൽ ആന്റി ഡ്രഗ്സ് മൂവ്മെന്റ് എന്ന വ്യാജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റായ ഷർഫിൻ സെബാസ്റ്റ്യനെ എംഡിഎംഎയുമായി പൊലീസ് അറസ്റ്റ് ചെയ്തു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ മറവിൽ ഇയാൾ ലഹരിമരുന്ന് കടത്ത് നടത്തിവരികയായിരുന്നു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

പത്തനംതിട്ട: വ്യാജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റിനെ പെരുമ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട എഴുമറ്റൂർ സ്വദേശിയായ ഷർഫിൻ സെബാസ്റ്റ്യനാണ് എംഡിഎംഎയുമായി പിടിയിലായത്. ആന്റി ഡ്രഗ്സ് മൂവ്മെന്റ് എന്ന പേരിൽ പ്രവർത്തിക്കുന്ന വ്യാജ സംഘടനയുടെ സംസ്ഥാന പ്രസിഡന്റാണ് പിടിയിലായ ഷർഫിൻ സെബാസ്റ്റ്യൻ. ഇയാൾ നാട്ടിൽ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങൾ നടത്തുന്നയാൾ എന്ന രീതിയിൽ സജീവമായിരുന്നു.

ലഹരി മരുന്നുകളുടെ ഉപയോഗവും വിതരണവും തടയാൻ പൊലീസ് നടത്തുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായ പരിശോധനയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. പെരുമ്പെട്ടി പൊലീസും ഡാൻസാഫും സംയുക്തമായി നടത്തിയ പ്രത്യേക റെയ്ഡിലാണ് പ്രതി വലയിലായത്.

പ്രതിയിൽ നിന്നും 1.5 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. പുസ്തകങ്ങൾക്കിടയിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ഈ ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. ഇതിനൊപ്പം ലഹരി വലിക്കാൻ ഉപയോഗിക്കുന്ന പ്രത്യേക ഉപകരണങ്ങളും പ്രതിയുടെ പക്കൽ നിന്നും പൊലീസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ മറവിൽ നടന്ന ഈ ലഹരി കടത്തിനെക്കുറിച്ച് പെരുമ്പെട്ടി പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മൂന്ന് പേരും പന്തളം നഗരസഭയിലെ മുൻ ഉദ്യോഗസ്ഥർ, ലഭിച്ചത് 14 വർഷം കഠിനതടവും അരലക്ഷം രൂപ പിഴയും; വികസന പദ്ധതികളിലെ അഴിമതിയിൽ ശിക്ഷ
പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റു, ഏഴ് കുറുനരികൾ ചത്തു