പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റു, ഏഴ് കുറുനരികൾ ചത്തു

Published : Jun 30, 2026, 09:15 AM IST
jackel

Synopsis

അങ്കമാലിയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഏഴ് കുറുനരികൾ ചത്തു. തിരുനായത്തോട് ശബരി റെയിൽപാതയ്ക്ക് സമീപമുള്ള പാടത്താണ് സംഭവം. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

കൊച്ചി: പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഏഴ് കുറുനരികൾ ചത്തു. അങ്കമാലി നഗരസഭയിലെ പതിനാലാം വാർഡിൽ തിരുനായത്തോട് ഭാഗത്ത് ശബരി റെയിൽപാതയോട് ചേർന്നുള്ള പാടശേഖരത്തിലാണ് സംഭവം.

കാറ്റിലും മഴയിലും വൈദ്യുതി ലൈൻ പൊട്ടി വീണതാണെന്നാണ് പ്രാഥമിക വിവരം. വാർഡ് കൗൺസിലർ കെ ആർ സുബ്രൻ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഡോക്ടർ ഉൾപ്പെട്ട സംഘം പരിശോധന പൂർത്തിയാക്കിയ ശേഷം കുറുനരികളുടെ ജഡം സമീപത്തെ പുറമ്പോക്ക് ഭൂമിയിൽ സംസ്കരിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാവിലെ മുതൽ കാണാനില്ല, വയോധികയുടെ മൃതദേഹം കിണറ്റിൽ; സംഭവം മലപ്പുറത്ത്
'വേലി തന്നെ വിളവ് തിന്നു'! ചിക്കന്‍ സ്റ്റാളില്‍ കവര്‍ച്ച നടത്തിയത് ജീവനക്കാരന്‍ തന്നെ; 32,000 രൂപ കവർന്നു, അതിഥി തൊഴിലാളിയെയും വിട്ടില്ല