
കോഴിക്കോട്: ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് ജില്ലയിൽ നടക്കുന്ന അറുപത്തിയൊന്നാം സംസ്ഥാന സ്കൂൾ കലോൽസവത്തിൻ്റെ പ്രധാന വേദിയുടെ പന്തൽ കാൽ നാട്ടൽ ചടങ്ങ് വെള്ളിയാഴ്ച (ഡിസംബർ 16) രാവിലെ 9 മണിക്ക് നടക്കും. സ്വാഗത സംഘം ചെയർമാനും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് കാൽ നാട്ടൽ കർമ്മം നിർവ്വഹിക്കും.
സ്വാഗതസംഘം വർക്കിങ് ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, സ്റ്റേജ് - പന്തൽ കമ്മിറ്റി ചെയർമാൻ ഡോ എം കെ മുനീർ എം.എൽ.എ എന്നിവർ സംബന്ധിക്കും. വിവിധ കമ്മിറ്റി ചെയർമാന്മാർ, കൺവീനർമാർ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam